28-ാം തിയതി മാട്ടനോട് വഴി പോകുന്നുണ്ടോ? എങ്കില്‍ ആര്‍ക്കു സൗജന്യമായി യാത്ര ചെയ്യാം, ഇത് ജനകീയം ബസ്സിന്‍റെ ജനകീയ പ്രഖ്യാപനം
കായണ്ണ: പേരാമ്പ്ര അമ്പാഴപ്പാറ പാതയില്‍ യാത്ര നടത്തുന്ന ജനകീയം ബസ് സര്‍വ്വീസ് മട്ടനോട് 12ാം വാര്‍ഷികത്തോടനുബന്ധിച്ച് പൊതുജനങ്ങള്‍ക്ക് സൗജന്യ യാത്രയൊരുക്കുന്നു. ഡിസംബര്‍ 28ന് ബുധനാഴ്ച്ച റൂട്ടില്‍ നടത്തുന്ന എല്ലാ സര്‍വ്വീസുകളും സൗജന്യമായായിരിക്കും.
ജനകീയം സര്‍വ്വീസുകള്‍ പല റൂട്ടുകളിലും നാമാവശേഷമാവുന്ന സാഹചര്യത്തില്‍ 12 വര്‍ഷമായി റൂട്ടില്‍ തുടരുന്ന സര്‍വ്വീസ് ജനങ്ങളുടെ സഹകരണം കൊണ്ടു മാത്രമാണ് മുന്നോട്ട് പോവുന്നത്. തുടര്‍ന്നും ഇത്തരം സഹകരണങ്ങള്‍ ആവശ്യമാണ്. മാത്രമല്ല പുതുവര്‍ഷത്തോടനുബന്ധിച്ച് നടത്തുന്ന ഈയൊരു സൗജന്യ യാത്ര ഇത്ര വര്‍ഷം ബസ്സിനെ സ്വീകരിച്ച ജനങ്ങള്‍ക്കുള്ള സമ്മാനമാണെന്നും ബസ് കമ്മറ്റി ഭാരവാഹികള്‍ പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു.
2011 ഒക്ടോബര്‍ മാസത്തിലാണ് ബസ് സര്‍വ്വീസ് ആരംഭിച്ചത്. തുടര്‍ന്ന് ഇങ്ങോട്ട് ലാഭ നഷ്ടങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഇപ്പോഴും ചെറിയൊരു നഷ്ടത്തിലാണ് സര്‍വ്വീസ് മുന്നോട്ടു പോവുന്നത്. എങ്കിലും ജനങ്ങളുടെ സഹകരണത്തോടെ ഈ പ്രതിസന്ധിയും തരണം ചെയ്യാന്‍ കഴിയും എന്ന് തന്നെയാണ് പ്രതീക്ഷയെന്നും പറഞ്ഞു.
28ന് രാവിലെ 10മണിയ്ക്ക് മട്ടനോട് എ.യു.പി സ്‌കൂളിന് സമീപത്തു നിന്നും ആരംഭിക്കുന്ന സൗജന്യ യാത്രാ സര്‍വ്വീസ് പേരാമ്പ്ര ജോയിന്റ് ആര്‍.ടി.ഒ രാജന്‍ പി.പി. ഉദ്ഘാടനം ചെയ്യും. കായണ്ണ ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷീബ ടീച്ചര്‍ മുഖ്യാതിഥി ആവും. മെമ്പര്‍മാരായ പി.സി ബഷീര്‍, കെ.കെ നാരായണന്‍, ഗീത വിരുണപ്പുറത്ത് തുടങ്ങിയവര്‍ പങ്കെടുക്കും.
ഇ.ടി രവീന്ദ്രന്‍ (കണ്‍വീനര്‍), എന്‍. അശോകന്‍ (ചെയര്‍മാന്‍), വി.പി ഷാജി മാസ്റ്റര്‍ (ട്രഷറര്‍), കുഞ്ഞപ്പ കെ.ടി ഇബ്രാഹിം കെ.കെ (ജോ.കണ്‍വീനര്‍), സോമന്‍ മാസ്റ്റര്‍ പി.പി, പ്രദീപന്‍ സി (വൈസ് ചെയര്‍മാന്മാര്‍). എന്നിവരാണ് ബസ് കമ്മറ്റി ഭാരവാഹികള്‍.