ദേശീയപാതയില്‍ മൂടാടിയില്‍ മാവ് മുറിഞ്ഞുവീണു


മൂടാടി: ദേശീയപാതയില്‍ മൂടാടിയില്‍ മാവ് വീണ് ഗതാഗതം തടസപ്പെട്ടു. മൂടാടി പഞ്ചായത്ത് ഓഫീസിന് സമീപം ഇന്ന് രാവിലെ ഒമ്പതേമുപ്പതോടെയാണ് സംഭവം..

റോഡരികിലെ മാവ് മുറിഞ്ഞ് ദേശീയപാതയിലേക്ക് വീഴുകയായിരുന്നു. വാഹനങ്ങള്‍ക്കോ യാത്രികര്‍ക്കോ അപകടമൊന്നും സംഭവിച്ചിട്ടില്ല.

കൊയിലാണ്ടിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് സ്ഥലത്തെത്തിയിട്ടുണ്ട്. മരക്കൊമ്പുകള്‍ റോഡില്‍ നിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ നാട്ടുകാരുടെ കൂടെ സഹായത്തോടെ പുരോഗമിക്കുകയാണ്. വടകര ഭാഗത്തേക്കും കൊയിലാണ്ടി ഭാഗത്തേക്കും വാഹനങ്ങള്‍ കടന്നുപോകാന്‍ കഴിഞ്ഞിരുന്നില്ല. ഇപ്പോള്‍ ചെറിയ തോതില്‍ വാഹനങ്ങള്‍ കടത്തിവിട്ട് ഗതാഗതക്കുരുക്ക് ഒഴിവാക്കാനുള്ള ശ്രമം പുരോഗമിക്കുകയാണ്.