കുറ്റ്യാടി ചുരത്തില്‍ ഓയില്‍ മറിഞ്ഞ് തെന്നിവീഴാന്‍ പോയത് നിരവധി ഇരുചക്ര വാഹനങ്ങള്‍; വെള്ളം പമ്പ് ചെയ്ത് റോഡ് വൃത്തിയാക്കി നാദാപുരം അഗ്നി രക്ഷാസേനയും ചുരം ഡിവിഷൻ പ്രവർത്തകരും


 

കുറ്റ്യാടി: കുറ്റ്യാടി ചുരത്തില്‍ ഓയില്‍ ലീക്കായി റോഡില്‍ പരന്നത് അല്‍പസമയത്തേക്ക് അപകടഭീഷണിയായി മാറി. റോഡില്‍ ഓയില്‍ പടര്‍ന്നത് കാരണം അതുവഴി കടന്നുപോയ വാഹനങ്ങള്‍ തെന്നിവീഴാന്‍ തുടങ്ങി. ഇരുചക്രവാഹനക്കാര്‍ക്കാണ് റോഡിലെ ഓയില്‍ ഏറെ ബുദ്ധിമുട്ടായത്.

പൂതം പാറയ്ക്കും ഒന്നാം വളവിനും ഇടയിലാണ് ഓയിൽ ലീക്കായത്. അപകട സാധ്യത തിരിച്ചറിഞ്ഞതോടെ ചുരം ഡിവിഷൻ സന്നദ്ധ പ്രവർത്തകർ നാദാപുരം അഗ്നി രക്ഷാനിലയത്തിൽ അറിയിക്കുകയായിരുന്നു.

അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പി.കെ.സജിലന്റെ നേതൃത്വത്തിൽ മനോജ്.കെ അരുൺ പ്രസാദ് സജീഷ്.എം എന്നീ ഫയർ ഓഫീസർമാരും ചുരം ഡിവിഷൻ പ്രവർത്തകരും ചേര്‍ന്ന് വെള്ളം പമ്പ് ചെയ്ത് റോഡിലെ ഓയില്‍ നീക്കം ചെയ്ത് പൂര്‍വസ്ഥിതിയിലാക്കുകയായിരുന്നു.