സ്ഥാനാർത്ഥിയായിരിക്കെ കെ.കെ ശൈലജക്കെതിരെ അശ്ലീല പരാമര്‍ശം; യൂത്ത് കോൺഗ്രസ് നേതാവിന് തടവ് ശിക്ഷയും പിഴയും വിധിച്ച് കോടതി


വടകര: വടകര പാർലമെന്റ്‌ എൽഡിഎഫ് സ്ഥാനാർത്ഥിയായിരിക്കെ കെ.കെ ശൈലജക്കെതിരെ സമൂഹമാധ്യമത്തില്‍ അശ്ലീല പരാമർശം കമന്റ് ചെയ്ത കേസിൽ യൂത്ത് കോൺഗ്രസ് നേതാവിനെ കോടതി കുറ്റക്കാരനെന്ന് കണ്ടെത്തി ശിക്ഷ വിധിച്ചു.

തൊട്ടിൽപാലം സ്വദേശി മെബിൻ തോമസിനാണ് നാദാപുരം ജുഡീഷ്യൽ ഫസ്റ്റ്‌ ക്ലാസ് മജിസ്ട്രേറ്റ് കോടതി ശിക്ഷ വിധിച്ചത്. കോടതി പിരിയുംവരെ തടവും 10,000 രൂപ പിഴയുമാണ് ശിക്ഷ. പ്രതി കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.

ശൈലജക്കെതിരെ ഇന്‍സ്റ്റഗ്രാമില്‍ അശ്ലീല പരാമര്‍ശം നടത്തിയെന്ന് കാണിച്ച് ഡി.വൈ.എഫ്.ഐ ചാത്തന്‍കോട്ട്‌നട മേഖലാ സെക്രട്ടറി പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ കലാപാഹ്വാനം, സ്ത്രീകളെ അധിക്ഷേപിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തി മെബിനെതിരെ തൊട്ടില്‍പോലം പോലീസ് കേസെടുക്കുകയായിരുന്നു.

Description: Obscenity against KK Shailaja; Youth Congress leader punished