അഴിയൂർ സ്വദേശി ഒ.കെ.ശൈലജ ടീച്ചർ മഹാകവി കുമാരനാശാൻ സ്മാരക പുരസ്ക്കാരം ഏറ്റുവാങ്ങി


തിരുവനന്തപുരം: റിട്ടയേഡ് അധ്യാപികയും എഴുത്തുകാരിയുമായ ഒ.കെ.ശൈലജ ടീച്ചർ മഹാകവി കുമാരനാശാൻ സ്മാരക പുരസ്കാരം ഏറ്റുവാങ്ങി. ശൈലജ ടീച്ചർ രചിച്ച ‘നിറച്ചാർത്തുകൾ’ എന്ന കവിതാ സമാഹാരത്തിനാണ് പുരസ്കാരം ലഭിച്ചത്. സംസ്ഥാന ലഹരി വർജ്ജന സമിതിയും ഫ്രീഡം ഫിഫ്റ്റിയും സംയുക്താ ഭിമുഖ്യത്തിൽദേശീയ അദ്ധ്യാപക ദിനത്തിൽ സംഘടിപ്പിച്ച അദ്ധ്യാപക ദിനാഘോഷ പരിപാടിയിൽ വെച്ചാണ് ഉപഹാര സമർപ്പണം നടന്നത്.

സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ പള്ളിയറ ശ്രീധരനിൽ നിന്നാണ് ശൈലജ ടീച്ചർ പുരസ്കാരം ഏറ്റുവാങ്ങിയത്. എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എ.പി.ഷാജഹാൻ മുഖ്യാതിഥിയായിരുന്നു. സിനിമാതാരം ജീജാ സുരേന്ദ്രൻ മുഖ്യ പ്രഭാഷണം നടത്തി.

ഫ്രീഡം ഫിഫ്റ്റി വൈസ് ചെയർമാൻ പിരപ്പൻകോഡ് ശ്യാംകുമാർ അദ്ധ്യക്ഷത വഹിച്ചു. ലഹരി വർജ്ജന സമിതി സെക്രട്ടറി റസൽ സബർമതി, കൺവീനർ ഷാജി, റോബർട്ട് സാം, റഹീം പനവൂർ എന്നിവർ സംസാരിച്ചു.വിവിധ മേഖലകളിൽ കഴിവ് തെളിയിച്ച 14 പേർക്ക് ചടങ്ങിൽ ഉപഹാരങ്ങൾ നല്കി. വിഷ്ണുമംഗലം എൽ.പി സ്ക്കൂളിൽ നിന്നും വിരമിച്ച ഒ.കെ. ശൈലജ അഴിയൂർ സ്വദേശിനിയാണ്.

Summary: O.K.Shailaja, a native of Azhiyur, received the Mahakavi Kumaranashan Memorial Award