കോഴിക്കോട് മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാര്‍ത്ഥിനി ഹോസ്റ്റലില്‍ മരിച്ച നിലയിൽ


കോഴിക്കോട്: മെഡിക്കൽ കോളേജിലെ നഴ്സിംഗ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശിയായ ലക്ഷ്മി എന്ന പെണ്‍കുട്ടിയെയാണ് സ്വകാര്യ ഹോസ്റ്റലില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് ഉച്ചയ്ക്ക് 12മണിയോടെയാണ് സംഭവം.

മെഡിക്കല്‍ കോളേജിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഹോസ്റ്റലിലാണ് ലക്ഷ്മി താമസിച്ചിരുന്നത്. ഹോസ്റ്റലിലെ മറ്റു കുട്ടികളാണ് സംഭവം പോലീസില്‍ അറിയിച്ചത്.

പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. നടപടി ക്രമങ്ങള്‍ പുരോഗമിക്കുകയാണ്. രണ്ടാം വര്‍ഷ നഴ്‌സിംഗ് വിദ്യാര്‍ത്ഥിയാണ് മരിച്ച ലക്ഷ്മി.

ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ 1056.

Description: Nursing student of Kozhikode Medical College found dead