കർണാടകയിൽ നഴ്സിംഗ് വിദ്യാർത്ഥിനി ഹോസ്റ്റൽ മുറിയിൽ ജീവനൊടുക്കിയ നിലയിൽ; മരിച്ചത് മുഴപ്പിലങ്ങാട് സ്വദേശിനി
ബെംഗളൂരു: കർണാടകയിൽ സ്വകാര്യ നഴ്സിംഗ് കോളേജിലെ വിദ്യാർത്ഥിനിയെ ഹോസ്റ്റൽ മുറിയിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി. മുഴുപ്പിലങ്ങാട് സ്വദേശിനി അനാമികയാണ് മരിച്ചത്. ഹോസ്റ്റൽ മുറിയിൽ രാവിലെയാണ് മൃതദേഹം കണ്ടത്.
സഹപാഠികളാണ് മൃതദേഹം കണ്ടത്. തുടർന്ന് ഹോസ്റ്റൽ അധികൃതരെയും പോലീസിനെയും വിവരമറിയിക്കുകയായിരുന്നു. കോളേജിൽ വിദ്യാർത്ഥിനി മനസിക പീഡനം അനുഭവിച്ചിരുന്നതായി സഹപാഠികൾ പറയുന്നു. ഹരോഹള്ളി പോലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തു.
(ജീവിതത്തിലെ വിഷമസന്ധികൾക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മർദ്ദങ്ങൾ അതിജീവിക്കാൻ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോൾ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. 1056 എന്ന നമ്പറിൽ വിളിക്കൂ, ആശങ്കകൾ പങ്കുവെയ്ക്കൂ).