പുത്തന്‍ സ്വാതന്ത്ര്യദിന പുലരിയുടെ വരവറിയിച്ചുകൊണ്ട് ബസ്റ്റാന്‍ഡ് പരിസരത്ത് ചടുല നൃത്തശില്പവുമായി മേപ്പയ്യൂര്‍ സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍


മേപ്പയ്യൂര്‍: സ്വാതന്ത്ര്യത്തിന്റെ 75ാമത് അമൃതവര്‍ഷാഘോഷങ്ങളുടെ ഭാഗമായി മേപ്പയ്യൂര്‍ ഗവ: വൊക്കേഷനല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലെ എന്‍.എസ്.എസ് വളണ്ടിയര്‍മാര്‍ നൃത്തശില്പം അവതരിപ്പിച്ചു.

ഇന്ന് വൈകുന്നേരം മേപ്പയ്യൂര്‍ ബസ്റ്റാന്‍ഡ് പരിസരത്തായിരുന്നു നൃത്തശില്പം അരങ്ങേറിയത്. 76മത് സ്വാതന്ത്ര്യപ്പുലരിയുടെ വരവറിയിച്ചു കൊണ്ട് നടത്തിയ നൃത്തശില്പം ശ്രദ്ധേയമായി.

വിദ്യാര്‍ത്ഥികള്‍ പ്രസിദ്ധങ്ങളായ ദേശഭക്തിഗാനങ്ങള്‍ക്ക് ചടുലമായ ചുവടുകളോടെ അവതരിപ്പിച്ച നൃത്തശില്പം സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഉണര്‍വ്വും ഊര്‍ജവും പകരുന്നതായിരുന്നു.

കൗമുദി കളരിക്കണ്ടി സ്വാഗതം പറഞ്ഞ പരിപാടിയില്‍ പി.ടി.എ പ്രസിഡന്റ് കെ.രാജീവന്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍മാരായ ലിജി എല്‍.ബി, അര്‍ച്ചന.ആര്‍, പ്രജീഷ് തത്തോത്ത്, സിനി.എം, ആര്‍ഷ.ആര്‍, എ.സുബാഷ് കുമാര്‍, ദിനേശ് പാഞ്ചേരി എന്നിവര്‍ നേതൃത്വം നല്‍കി.

summary: nss volunteers of meppayyur school presented a dance performance as part of the independence day celebration