വടകര കോളേജ് ഓഫ് എൻജിനിയറിങിൽ എൻ.ആർ.ഐ. സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു


വടകര : മണിയൂർ വടകര കോളേജ് ഓഫ് എൻജിനിയറിങിൽ ബി.ടെക് എൻ.ആർ.ഐ. സീറ്റിലേക്ക് അപേക്ഷ ക്ഷണിച്ചു. പൊതുപ്രവേശന പരീക്ഷയായ കീം എഴുതാത്തവർക്കും അപേക്ഷിക്കാം.

കംപ്യൂട്ടർ സയൻസ് ആൻഡ് എൻജിനിയറിങ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിങ്, സിവിൽ എൻജിനിയറിങ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്യുണിക്കേഷൻ എൻജിനിയറിങ്, ഇൻഫർമേഷൻ ടെക്‌നോളജി എന്നീ ബ്രാഞ്ചുകളിലേക്കാണ് അപേക്ഷിക്കേണ്ടത്. www.cev.ac.in എന്ന സൈറ്റ് വഴി അപേക്ഷിക്കാം. അവസാന തീയതി ജൂലായ് 15 ന്. 600 രൂപയാണ് അപേക്ഷാഫീസ്. ഫോൺ- 9847841673, 9446848483.