ഇനി അധികപാല്‍ അധിക ലാഭം; കൂത്താളി ഡയറി ഫാമിലേക്ക് ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ മികച്ചയിനം 13 പശുക്കളെകൂടി എത്തിച്ചു


പെരുവണ്ണാമൂഴി: കൂത്താളി ഡയറി ഫാമിലേക്ക് മികച്ചയിനം പശുക്കളെ എത്തിച്ചു. ജില്ലാ പഞ്ചായത്ത് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മികച്ചയിനം 13 പശുക്കളെയാണ് പുല്‍പ്പള്ളി ക്ഷീരോത്പാദക സഹകരണ സംഘത്തിന്റെ കിടാരി പാര്‍ക്കില്‍ നിന്ന് വാങ്ങിയത്.

ജില്ലാപഞ്ചായത്ത് വികസന സ്ഥിരംസമിതി ചെയര്‍പേഴ്സണ്‍ വി.പി ജമീലയുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥരും ജനപ്രതിനിധികളും ക്ഷീരകര്‍ഷകരുമടങ്ങുന്ന സമിതി പുല്‍പള്ളിയില്‍ പോയി നല്ലയിനം പശുക്കളെ തിരഞ്ഞെടുക്കുകയായിരുന്നു. നേരത്തെ 26 പശുക്കളും ഒമ്പത് കിടാരികളുമാണ് ഫാമിലുണ്ടായിരുന്നത്.

ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഷീജ ശശി പശുക്കളെ ഫാം സൂപ്രണ്ട് പി പ്രകാശിന് കൈമാറി. കൃഷി ഓഫീസര്‍ അമിത ഗോപാല്‍, ഇ.കെ ഷാജി ബാബു, ടി.കെ അജീഷ് കുമാര്‍, എം.എസ് സുധീഷ്, ഓഫീസ് ജീവനക്കാര്‍, ഫാം തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

summary: now more profit to koothali dairy farm district panchayath project has delivered 13 more cows