ഇനി സുഖയാത്ര; മണിയൂർ പാലയാട് രണ്ട് റോഡുകളുടെ ഉദ്ഘാടനം, ആഘോഷമാക്കി നാട്
മണിയൂർ: മണിയൂർ പഞ്ചായത്തിലെ പാലയാട് 18ാം വാർഡിലെ പൂർത്തീകരിച്ച വിവിധ റോഡ് റോഡുകളുടെ ഉദ്ഘാടനം നടന്നു. മൃഗാശുപത്രി – വലിയപറമ്പത്ത് മുക്ക് റോഡ് ഒന്നാം ഘട്ടം പൂർത്തീകരിച്ചതിൻ്റെയും, മൃഗാശുപത്രി – തെയ്യുള്ളതിൽ ക്ഷേത്രം റോഡ് മൂന്നാം ഘട്ടം പൂർതിയായതിൻ്റെയും ഉദ്ഘാടനമാണ് നടന്നത്. പഞ്ചായത്ത് പ്രസിഡണ്ട് ടി.കെ. അഷറഫ് ഉദ്ഘാടനം നിർവ്വഹിച്ചു.
മൃഗാശുപത്രി – വലിയപറമ്പത്ത് മുക്ക് റോഡിൻ്റെ 5 ലക്ഷം രൂപയുടെ പ്രവൃത്തിയും, മൃഗാശുപത്രി – നെയ്യുള്ളതിൽ ക്ഷേത്രം റോഡിൻ്റ 15 ലക്ഷം രൂപയുടെ പ്രവൃത്തിയുമാണ് പൂർത്തിയായത്. ചടങ്ങിൽ വാർഡ് മെമ്പർ ടി.പി.ശോഭന അധ്യക്ഷത വഹിച്ചു. വി.പി.സുരേന്ദ്രൻ, വി.പി. ജയൻ എന്നിവർ സംസാരിച്ചു. തങ്ങളുടെ വർഷങ്ങളായുള്ള ആവശ്യം യാഥാർത്ഥ്യമായതിൻ്റെ സന്തോഷത്തിലാണ് നാട്ടുകാർ.
Summary: Now it’s a pleasant journey; The inauguration of two roads in Maniyur Palayad, the country celebrates