ഇനി സുഖയാത്ര; ചോമ്പാല- ബംഗ്ലകുന്ന് മാട്ടാണ്ടിമുക്ക് റോഡ് നാടിനായ് സമർപ്പിച്ചു


ചോമ്പാല: അഴിയൂർ ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ ആവിക്കര ക്ഷേത്രം ബംഗ്ലകുന്ന് മാട്ടാണ്ടിമുക്ക് റോഡ് കെ.കെ.രമ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാർഡ് മെമ്പർ പ്രമോദ് മാട്ടാണ്ടി അധ്യക്ഷത വഹിച്ചു. എംഎൽഎയുടെ പ്രാദേശിക വികസന ഫണ്ടിൽ നിന്ന് അനുവദിച്ച 8 ലക്ഷം രൂപ ചിലവിൽ ആണ് നിർമ്മാണം പൂർത്തീകരിച്ചത്.

ബ്ലോക്ക് പഞ്ചായത്ത് മെമ്പർ കോട്ടയിൽ രാധാകൃഷ്ണൻ, എ.ടി ശ്രീധരൻ, പുതിയോട്ടിൽ സുജിത്ത്, കെ.പി. വിജയൻ, പി. ബാബുരാജ്, ടി.ടി പത്മനാഭൻ, ഓടത്തിൽ ബാലൻ, വി.പി പ്രകാശൻ, രാജൻ മാസ്റ്റർ, ഹാരിസ് മുക്കാളി, പി.കെ പ്രകാശൻ എന്നിവർ സംസാരിച്ചു.

Summary: Now enjoy the journey; Chompala-Banglakunn Mattandimuk Road was dedicated to the nation