ഓര്‍മ്മകളില്‍ എന്നെന്നും…; പ്രദീപന്‍ പാമ്പിരിക്കുന്ന് അനുസ്മരണവും ‘എരി’ നാടകാവിഷ്‌കാരവും ഡിസംബര്‍ എട്ടിന്


പേരാമ്പ്ര: എഴുത്തുകാരനായ പ്രദീപന്‍ പാമ്പിരിക്കുന്ന് അനുസ്മരണം ഡിസംബര്‍ എട്ടിന് നടക്കും. അദ്ദേഹത്തിന്റെ ജന്മനാടായ പാമ്പിരിക്കുന്നിലാണ് അനുസ്മരണ പരിപാടി നടക്കുക. സാംസ്‌കാരിക സമ്മേളനത്തിനൊപ്പം പ്രദീപന്‍ പാമ്പിരിക്കുന്ന് എഴുതിയ ‘എരി’ എന്ന നോവലിന്റെ നാടകാവിഷ്‌കാരവും അരങ്ങേറും.

അനുസ്മരണ പരിപാടിക്കായി സ്വാഗതസംഘം രൂപീകരിച്ചു. പഞ്ചായത്ത് അംഗം ഇ.ടി.ഷൈജ സ്വാഗത സംഘ രൂപീകരണ യോഗം ഉദ്ഘാടനം ചെയ്തു.

പി.മോനിഷ (ചെയര്‍പേഴ്‌സണ്‍), വിജയന്‍ ആവള, ഇ.എം.സുരേഷ് (വൈസ് ചെയര്‍പേഴ്‌സണ്‍), അഡ്വ. സി.കെ.വിനോദന്‍ (ജനറല്‍ കണ്‍വീനര്‍), വി.എം.നാരായണന്‍, രാജന്‍ തറയ്ക്കല്‍ (കണ്‍വീനര്‍), കെ.എം.സുകുമാരന്‍ (ട്രഷറര്‍) എന്നിവരാണ് സ്വാഗതസംഘം ഭാരവാഹികള്‍.