നാദാപുരം ബസ് അപകടത്തില്‍പ്പെട്ടവരുടെ ശ്രദ്ധയ്ക്ക്; നിങ്ങളുടെ ബാഗുകള്‍ നാദാപുരം പോലീസ് സ്‌റ്റേഷനില്‍ സുരക്ഷിതം


വടകര: നാദാപുരം ബസ് അപകടത്തില്‍പ്പെട്ടവരുടെ ബാഗുകള്‍ നാദാപുരം പോലീസ് സ്‌റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ടെന്ന് അറിയിപ്പ്. ബാഗുമായി ബന്ധപ്പെട്ടവര്‍ പോലീസ് സ്‌റ്റേഷനുമായി ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു.

നാദാപുരം താലൂക്ക് ആശുപത്രിക്ക് സമീപം ഇന്നലെ രാവിലെ 7.15ഓടെയായിരുന്നു അപകടം. കൈവേലിയില്‍ നിന്നും ഗുരുവായൂരിലേക്ക് പോവുകയായിരുന്ന കെഎസ്ആര്‍ടിസിയും വടകരയില്‍ നിന്നും നാദാപുരത്തേക്ക് പോവുകയായിരുന്ന സ്വകാര്യ ബസുമാണ് കൂട്ടിയിടിച്ചത്.

രണ്ട് ബസിന്റെയും മുന്‍ഭാഗത്ത് ഉണ്ടായിരുന്ന യാത്രക്കാര്‍ക്കാണ് കൂടുതലായി പരിക്കേറ്റത്. രാവിലെ തന്നെയായതിനാല്‍ സ്‌ക്കൂള്‍ കുട്ടികളടക്കം നിരവധി പേരാണ് രണ്ട് ബസിലും ഉണ്ടായിരുന്നത്. സംഭവത്തില്‍ സ്വകാര്യ ബസ് ഡ്രൈവർക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്‌.

മനുഷ്യജീവന് അപകടം വരുത്തുന്ന തരത്തില്‍ ബസ് ഓടിച്ച്‌ അപകടത്തിനിടയാക്കിയതിനും അമിത വേഗതയ്ക്കുമാണ് കൂടല്‍ ബസ് ഡ്രൈവറായ വാണിമേല്‍ സ്വദേശിക്കെതിരേ നാദാപുരം പോലീസ് കേസെടുത്തത്.

Description: Notification that bags of Nadapuram bus accident victims are kept at Nadapuram police station