വയനാടിനായി കൈകോർക്കാൻ അതിഥിതി തൊഴിലാളിയും; വടകരയിലെ ഹോട്ടൽ ജീവനക്കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി തന്റെ ചെറിയ സമ്പാദ്യം ദുരിതാശ്വാസ നിധിയിലേക്ക് കൈമാറി
വടകര: വയനാടിന് വേണ്ടി കൈകോർക്കാൻ ഇതരസംസ്ഥാന തൊഴിലാളികളും മുന്നോട്ട് വരുന്നു. വടകരയിലെ ഹോട്ടൽ ജീവനക്കാരനായ വെസ്റ്റ് ബംഗാൾ സ്വദേശി സുബദീപ് മണ്ഡൽ തന്റെ ചെറിയ സമ്പാദ്യം വയനാടിനായി കൈമാറി.
സുബദീപിന് തുക ആരെ ഏൽപ്പിക്കണം എന്നറിയില്ലായിരുന്നു. അതിനാൽ ഇന്നലെ രാത്രി ഈ യുവാവ് വടകരയിലെ കേളുഏട്ടൻ മന്ദിരത്തിൽ എത്തി. ഈ സമയം അവിടെ യോഗം നടക്കുകയായിരുന്നു. അവിടുള്ളവർ കാര്യം തിരക്കുകയായിരുന്നുവെന്ന് വടകര ടൗൺ ലോക്കൽ ആക്ടിംങ് സെക്രട്ടറി പത്മനാഭൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു .
ഹിന്ദിയിൽ സുബദീപ്കാര്യം പറഞ്ഞു. വയനാടിനായി മുഖ്യ മന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക കൈമാറാൻ വന്നതാണെന്ന്. തുടർന്ന് തുക പത്മനാഭൻ തുക ഏറ്റുവാങ്ങി.വടകരയിലെ ഒരു ഹോട്ടലിലെ ജോലിക്കാരനാണ് ഈ യുവാവ്. മേപ്പയിലാണ് താമസം.ചെറിയ തുക ആണേലും സുബദീപിന്റെ മനസ് വലുതാണെന്ന് പത്മനാഭൻ വടകര ഡോട് ന്യൂസിനോട് പറഞ്ഞു.