വളയം താനക്കോട്ടൂരില്‍ നിന്നും കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി പിടിയില്‍


വളയം: വില്‍പ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി ഇതര സംസ്ഥാന തൊഴിലാളി അറസ്റ്റില്‍. വെസ്റ്റ് ബംഗാള്‍ സ്വദേശിയായ സുജിന്‍ നസ്‌കര്‍ ആണ് വളയം പോലീസിന്റെ പിടിയിലായത്.

താനക്കോട്ടൂർ പ്രദേശത്ത് നിന്നും ഇന്നലെ പുലര്‍ച്ചെ 2മണിയോടെയാണ് പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും 930ഗ്രാം കഞ്ചാവ് പിടിച്ചെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.

Description: Non-state worker arrested with ganja from Valayam