പുതിയ കാലത്തെ സംരഭ അനുഭവങ്ങള്‍ പകര്‍ന്ന് നൊച്ചാട് സംരഭകത്വ ശില്പശാല


പേരാമ്പ്ര: നൊച്ചാട് ഗ്രാമ പഞ്ചായത്തും വ്യവസായ വാണിജ്യ വകുപ്പും സംയുക്തമായി സംരഭകത്വ ശില്പശാല സംഘടിപ്പിച്ചു. കേരളത്തിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം സംരംഭങ്ങള്‍ എന്ന ലക്ഷ്യം സാക്ഷാത്കരിക്കുന്നതിന്റെ ഭാഗമായാണ് ശില്‍പ്പശാല നടത്തിയത്. പഞ്ചായത്ത് പ്രസിഡണ്ട് പി.എന്‍ ശാരദ ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് പി. യം കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു. വ്യവസായ വികസന ഓഫീസര്‍ മിഥുന്‍ ആനന്ദ് പദ്ധതി വിശദീകരിച്ചു. ശില്‍പശാലയില്‍ പങ്കെടുത്തവരുമായി പുതിയ കാലത്തെ സംരഭ അനുഭവങ്ങള്‍ അനൂപ് ആര്‍ പങ്കു വെച്ചു.

ബ്ലോക്ക് പഞ്ചായത്തംഗം പ്രഭാ ശങ്കര്‍, വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ശോഭന വൈശാഖ്, വ്യവസായ വകുപ്പ് കോഡിനേറ്റര്‍ നീ കിത എന്നിവര്‍ സംസാരിച്ചു.