നൊച്ചാട് യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ബെെക്ക് നശിപ്പിച്ച നിലയിൽ


പേരാമ്പ്ര: നൊച്ചാട് യൂത്ത് കോൺ​ഗ്രസ് നേതാവിന്റെ ബെെക്ക് സാമൂഹ്യ ദ്രോഹികള്‍ നശിപ്പിച്ചു. വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ടിരുന്ന നൊച്ചാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റ് പി.രജീഷിന്റെ ബെെക്കാണ് നശിപ്പിക്കപ്പെട്ടത്.

ബെെക്കിന്റെ സീറ്റ് കീറിയ നിലയിലും, എഞ്ചിനോയിൽ ഒഴിക്കുന്ന ഭാ​ഗത്ത് മറ്റെന്തോ വസ്തു ഇട്ടനിലയിലുമാണ് കാണപ്പെട്ടതെന്ന് രജീഷ് പേരാമ്പ്ര ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ബെെക്കിന്റെ പല ഭാ​ഗങ്ങളിലുെ ഫെവിക്വുക്ക് ഒഴിച്ചിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം രാത്രി വീട്ടുമുറ്റത്ത് നിർത്തിയതാണ് ബെെക്ക്. രാവിലെ ബെക്ക് നശിപ്പിക്കപ്പെട്ട നിലയിൽ കാണപ്പെടുകയായിരുന്നു. സംഭവത്തെ തുടർന്ന് പേരാമ്പ്ര പോലീസ് സ്റ്റേഷനിൽ പരാതി നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

പി. രജീഷിന്റെ വീട്ടില്‍ രാത്രിയുടെ മറവില്‍ അക്രമം നടത്തിയവരെ ഉടന്‍ അറസ്റ്റ് ചെയ്ത് നടപടി സ്വീകരിക്കണമെന്ന് നൊച്ചാട് മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് പി.എം. പ്രകാശന്‍ ആവശ്യപ്പെട്ടു. നാട്ടില്‍ സമാധാനം തകര്‍ക്കുന്നവരെ ഒറ്റപ്പെടുത്തണമെന്നും അദ്ദേഹം പറഞ്ഞു.

Summary: Nochad Youth Congress leader’s bike was destroyed