നൊച്ചാട് മാപ്പിള എ.എം.എൽ.പി. സ്കൂൾ മാനേജർ തറവട്ടത്ത് വി.പി. കദീശ അന്തരിച്ചു


നൊച്ചാട്: നൊച്ചാട് മാപ്പിള എ.എം.എൽ.പി. സ്കൂൾ മാനേജർ തറവട്ടത്ത് വി.പി. കദീശ അന്തരിച്ചു. എൺപത്തിമൂന്ന് വയസ്സായിരുന്നു.

മേപ്പയ്യൂർ ഗവ. ഹൈസ്കൂളിൽ നിന്നും വിരമിച്ച പ്രധാനധ്യാപകനായ ടി. അബൂബക്കർ മാസ്റ്ററാണ് ഭർത്താവ്.

മക്കൾ: ഫാത്തിമ കൊളോറക്കണ്ടി, ടി. മുഹമ്മദ് (റിട്ട. അധ്യാപകൻ പരപ്പനങ്ങാടി സൂപ്പികുട്ടി നഹ മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂൾ), ടി. അബ്ദുള്ള (റിട്ട. അധ്യാപകൻ നൊച്ചാട് എ.എം.എൽ.പി. സ്കൂൾ), റാബിയ (നൊച്ചാട് എച്ച്.എച്ച്.എസ്.), ടി. മജീദ് (നൊച്ചാട് എച്ച്. എച്ച്.എസ്.എസ്.), സുഹറ ഊരള്ളൂർ.

മരുമക്കൾ: കെ.കെ. കലന്തൻ മൗലവി (ജമാഅത്തെ ഇസ്ലാമി പേരാമ്പ്ര ഏരിയ സമിതി അംഗം), അബ്ദുള്ള ബുഹാരി (റിട്ടയർഡ് അധ്യാപകൻ മുട്ടിൽ ഓർഫനേജ് ഹൈസ്കൂൾ), അബ്ദുൽ സലാം (ഇലക്ട്രീഷ്യൻ ഊരള്ളൂർ), സുലൈഖ (വെറ്റിനറി ഡിപ, കോഴിക്കോട്), റൈഹാനത്ത് (കടവത്തൂർ തെണ്ടപ്പറമ്പ് എൽ.പി. സ്കൂൾ), ലൈല (അധ്യാപിക എം.എം.എൽ.പി. സ്കൂൾ കെടവൂർ).