വീട്ടിലെ പ്ലാസ്റ്റിക്ക് മാലിന്യം ആരുമറിയാതെ റോഡരികിൽ തള്ളി, വേസ്റ്റിനൊടൊപ്പം വിലാസം കുടുങ്ങിയത് പണിയായി; നിക്ഷേപിച്ചയാൾക്ക് 12000 രൂപ പിഴയിട്ട് നൊച്ചാട് പഞ്ചായത്ത്


പേരാമ്പ്ര: പ്ലാസ്റ്റിക്കല്ലേ അവ ഒന്നിച്ച് കൂട്ടി റോഡ് സെെഡിലെങ്ങാൻ കളഞ്ഞാൽ പോരേ? ഈ ചിന്ത ഒരിക്കലെങ്കിലും നിങ്ങളുടെ മനസിലൂടെ കടന്നുപോയി കാണും. എന്നാൽ ഇനി അങ്ങനെയാന്നും കരുതുകയേ വേണ്ട, പണി പുറകേ വരും.

നൊച്ചാട് പഞ്ചായത്തിലാണ് റോഡരികിൽ പ്ലാസ്റ്റിക്ക് നിക്ഷേപിച്ചതിന് ഒരാൾക്ക് പിഴ കിട്ടിയത്. 12,00- രൂപയാണ് ഇയാളിൽ നിന്നും ഈടാക്കിയത്.

ആരും കാണാതെ പ്ലാസ്റ്റിക്ക് കവറുകളും കുപ്പികളുമെല്ലാം വാല്യക്കോട് ഭാഗത്ത് കനാൽ റോഡിൽ ഇയാൾ നിക്ഷേപിച്ചു. വീട്ടിൽ നിന്ന് പ്ലാസ്റ്റിക്ക് ഒഴിഞ്ഞതിന്റെ സന്തോഷത്തിലാവും അന്നയാൾ മടങ്ങിയത്. പ്ലാസ്റ്റിക്ക് റോഡരികിൽ തള്ളിയത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാർ വിവരം പഞ്ചായത്തിൽ അറിയിച്ചു. തുടർന്ന് പഞ്ചായത്ത് പ്രസിഡന്റ് ശാരദ പട്ടേരിയുടെ നേതൃത്വത്തിൽ അധീകൃതർ സ്ഥലം സന്ദർശിക്കുന്നു.

ചിത്രങ്ങൾ: 1. വാല്യക്കോട് ഭാഗത്ത് കനാൽ റോഡരികിൽ പ്ലാസ്റ്റിക്ക് മാലിന്യം നിക്ഷേപിച്ച നിലയിൽ. 2. നൊച്ചാട് പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്ത് പരിശോധന നടത്തുന്നു.

പഞ്ചായത്ത് സെക്രട്ടറി, വാർഡ് മെമ്പർ, നാട്ടുകാർ ഉൾപ്പെടെയുള്ളവർ നടത്തിയ പരിശോധനയിൽ വേസ്റ്റ് നിക്ഷേപിച്ചയാളുടെ വിവിരങ്ങൾ സംഭവ സ്ഥലത്തു നിന്നും ശേഖരിക്കുന്നു. തെളിവുകളുടെ അടിസ്ഥാനത്തിൽ പോലീസിൽ പരാതിയും നൽകി. റോഡിലേക്കിട്ട മാലിന്യങ്ങളുടെ കൂട്ടത്തിൽ തന്നെ കാട്ടിക്കൊടുക്കാൻ പാകത്തിനുള്ള തെളിവവശേഷിക്കുമെന്ന് സ്വപ്നത്തിൽ പോലും അയാൾ കരുതിക്കാണില്ല.

വേസ്റ്റിട്ട ആൾക്കെതിരെ പഞ്ചായത്ത് തുടർ നടപടികൾ സ്വീകരിക്കുന്നതാണ് പിന്നീട് കണ്ടത്. ഇയാളിൽ നിന്ന് അഞ്ചക്കത്തിൽ കുറയാത്തൊരു സംഖ്യ പിഴയായി ഈടാക്കി റസീതും നൽകി. കനാൽ റോഡിൽ കൊണ്ടിട്ട വേസ്റ്റ് തിരിച്ചെടുക്കാനും നിർദേശം നൽകി. വാഹനവുമായെത്തി ഇവിടെ നിന്ന് ഇയാൾ വേസ്റ്റ് തിരികെയെടുക്കുകയും ചെയ്തു. വീട്ടിൽ നിന്ന് മാറ്റിയ വേസ്റ്റിനൊപ്പം നാട്ടുകാർക്ക് മുന്നിൽ തലതാഴ്ത്തിയാവും അന്നയാൾ മടങ്ങിയത്. ഈ ​ഗതി നിങ്ങൾക്ക് വരാതിരിക്കട്ടേ…

 

ചിത്രങ്ങൾ: 3. മാലിന്യം നിക്ഷേപിച്ച ആളിനെ കണ്ടെത്തി 12,000 രൂപ പിഴയായി ഈടാക്കിയ റസീതി. 4. നിക്ഷേപിച്ച മാലിന്യം തിരിച്ചെടുക്കുന്നു

വീട്ടിലെ മാലിന്യങ്ങൾകൊണ്ടിടാനുള്ള ഇടമല്ല റോഡോ മറ്റു പൊതു സ്ഥലങ്ങളോയെന്ന് നിരവധി തവണ ബന്ധപ്പെട്ടവർ ആവർത്തിക്കുന്നതാണ്. എന്നാൽ അവയെ വീട്ടിൽ നിന്നൊഴിവാക്കാനായി പലവഴികളും നമ്മൾ സ്വീകരിക്കാറുണ്ട്. പുഴയിലും കടലിലും ആൾപ്പാർപ്പില്ലാത്തതും പൊതുയിടങ്ങളും ഇതിനായി തിരഞ്ഞെടുക്കും. രാത്രിയുടെ മറവാണ് ഇത്തരം പ്രവർത്തനങ്ങൾക്ക് തിരഞ്ഞെടുക്കാറ്. എന്നാൽ മാലിന്യ സംസ്ക്കരണത്തിനായി ശരിയായ പലരീതികളുമുണ്ടായിട്ടും എന്തിനാണ് തെറ്റായ രീതി സ്വീകരിക്കുന്നത്? എല്ലാവരും സ്വയം ചോദിച്ച് ഇതിനുള്ള ഉത്തരം കണ്ടെത്തണം.

പ്ലാസ്റ്റിക്ക് വസ്തുകൾ സ്വീകരിക്കാനായി വീടുകളിലെത്തുന്നവരാണ് ഹരിതകർമ്മസേനാം​ഗങ്ങൾ. ഉപയോ​ഗ ശേഷം വൃത്തിയാക്കി വസ്തുക്കൾ വാട്ടിൽ സൂക്ഷ് വച്ചാൽ അവർ വന്നു ശേഖരിക്കും. ഇതിനായി ചെറിയോരു തുകയും അവർ ഈടാക്കുന്നുണ്ട്. നമ്മളുടെ വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകളെ വേർതിരിച്ച് പുനരുപയോ​ഗ സാധ്യതയുള്ളവയെ അങ്ങനെയും അല്ലാത്തവയെ വേറെയുമാക്കി അവർ കയറ്റിയയക്കുന്നുന്നു.

പ്രകൃതിക്കും മനുഷ്യരാശിക്കും പോറലേൽക്കാതെ ഇവയെ സംസ്ക്കരിക്കാൻ നിരവധി വഴികൾ നിങ്ങൾക്കുമുന്നിലുണ്ട്. ഇനിയും ഇത്തരം പ്രവൃത്തികൾ ആവർത്തിക്കാതിരിക്കാൻ നമുക്കും ശ്രദ്ധിക്കാം…

മറക്കല്ലേ… നിങ്ങൾ വലിച്ചെറിയുന്ന വസ്തുക്കൾ നിങ്ങൾക്ക് തന്നെ വില്ലനാകും, അപമാനത്തോടൊപ്പം പണവും പോകും.

Summary: Nochad Panchayat fined the depositor 12000 rupees for dumping the household plastic waste on the roadside