രക്ഷിതാക്കള്‍ ഇരുവിഭാഗമായി സംഘടിക്കാന്‍ തുടങ്ങിയതോടെ പൊലീസ് ഇടപെട്ടു; സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് നൊച്ചാട് ഹയര്‍സെക്കണ്ടറി സ്‌കൂള്‍ പി.ടി.എ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു


പേരാമ്പ്ര: നൊച്ചാട് ഹയര്‍ സെക്കണ്ടറിയില്‍ പിടിഎ തെരഞ്ഞെടുപ്പ് മാറ്റിവെച്ചു. രക്ഷിതാക്കള്‍ ഇരുവിഭാഗമായി സംഘടിക്കാന്‍ തുടങ്ങിയതോടെ പൊലീസ് ഇടപെടുകയായിരുന്നു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പേരാമ്പ്ര പൊലീസ് സബ്ബ് ഇന്‍സ്പക്ടര്‍ എ.ഹബീബുള്ള തെരഞ്ഞെടുപ്പ് മാറ്റി വെക്കാന്‍ സ്‌ക്കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.

ഇന്ന് ഉച്ചക്ക് ശേഷമായിരുന്നു പി.ടി.എ ഭാരവാഹി തെരഞ്ഞെടുപ്പ് നടക്കാനിരുന്നത്. പരാജയ ഭീതി മൂലം പൊലീസിനെ ഉപയോഗിച്ച് സി.പി.എം പി.ടി.എ തെരഞ്ഞെടുപ്പ് അട്ടിമറിച്ചതായി യു.ഡി.എഫ് ആരോപിച്ചു. എന്നാല്‍ പി.ടി.എ തെരഞ്ഞെടുപ്പ് രാഷ്ടീയവല്‍ക്കരിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നതെന്ന് സി.പി.എമ്മും കുറ്റപ്പെടുത്തി.