ശുചിത്വം നാടിനും വീടിനും ആവശ്യം; ലോക ശുചിമുറി ദിനത്തില്‍ എന്‍.എസ്.എസ്, ഹരിത കര്‍മ്മസേനാഗങ്ങളെ ഉള്‍പ്പെടുത്തി ‘ശുചിത്വ സന്ദേശ’ റാലിയുമായി നൊച്ചാട് ഗ്രാമപഞ്ചായത്ത്


നൊച്ചാട്: നൊച്ചാട് ഗ്രാമ പഞ്ചായത്ത് ലോകശുചി മുറി ദിനത്തിന്റെ ഭാഗമായി ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍.എസ്.എസ് വളണ്ടിയര്‍ന്മാര്‍, ഹരിത കര്‍മ്മസേനാഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു. നൊച്ചാട് ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഗ്രൗണ്ടില്‍ നിന്നും ആരംഭിച്ച് ചാലിക്കര ടൗണ്‍ വരെയാണ് റാലി നടത്തിയത്.

നൊച്ചാട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യഭ്യാസസ്റ്റാന്റിങ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ ഷിജി കൊട്ടാരക്കല്‍ പരിപാടി ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്തംഗം സനില ചെറുവറ്റ അധ്യക്ഷത വഹിച്ചു.

ഗ്രാമപഞ്ചായത്തംഗങ്ങളായ കെ.അമ്പിളി, ലിമ പാലയാട്ട്, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ടി.എന്‍ ഷിജി, ശുചിത്വ മിഷന്‍ ബ്ലോക്ക് കോഡിനേറ്റര്‍ വി.ഷൈനി എന്നിവര്‍ സംസാരിച്ചു.

എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ ഷോബിന്‍ സ്വാഗതവും ഹരിത കര്‍മ്മസേന സെക്രട്ടറി കെ.ഷീജ നന്ദിയും പറഞ്ഞു.