കെട്ടിട നിർമ്മാണ പെർമിറ്റ്, കെട്ടിട നികുതി എന്നിവ വർദ്ധിപ്പിച്ച സർക്കാർ നടപടിക്കെതിരെ; നൊച്ചാട് ഗ്രാമ പഞ്ചായത്തിന് മുന്നിൽ ധർണ്ണയുമായി യു.ഡി.എഫ്


നൊച്ചാട്: നൊച്ചാട് ഗ്രാമ പഞ്ചായത്ത് യു.ഡി.എഫ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ധർണ്ണ നടത്തി. കെട്ടിട നിർമ്മാണ പെർമിറ്റ്, കെട്ടിട നികുതി എന്നിവ വർദ്ധിപ്പിച്ച സർക്കാർ നടപടിയിൽ പ്രതിഷേധിച്ചാണ് ധർണ്ണ നടത്തിയത്.

ഡി.സി.സി പ്രസിഡന്റ് അഡ്വ. കെ. പ്രവീൺ കുമാർ ധർണ്ണ ഉദ്ഘാടനം ചെയ്തു. ചെയർമാൻ ടി.പി. നാസർ അധ്യക്ഷത വഹിച്ചു.

ടി.കെ. ഇബ്രാഹിം, കെ. മധു കൃഷ്ണൻ, പി.എം. പ്രകാശൻ, പി.കെ. ഇബ്രാഹിം, കെ.സി ഗോപാലൻ, പി.സി. മുഹമ്മദ് സിറാജ്, വി.വി. ദിനേശൻ, സി.കെ. അജീഷ്, പി. ഹാരിസ്, ഒ.എം. രാജൻ, എസ്.കെ. അസൈനാർ, എ. ഗോവിന്ദൻ, റഫീക്ക് കല്ലോത്ത്, പി.കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു.