ഭിന്നശേഷി ഒരു പോരായ്മയല്ല, അത് സാധ്യതയായി കണ്ട് പ്രവര്‍ത്തിക്കുക; നൊച്ചാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കലോത്സവത്തില്‍ ആടിയും പാടിയും കളിച്ചും ചിരിച്ചും കുട്ടികള്‍


പേരാമ്പ്ര: നൊച്ചാട് ഗ്രാമപഞ്ചായത്ത് ഭിന്നശേഷി കുട്ടികള്‍ക്കായി കലോത്സവം സംഘടിപ്പിച്ചു. ഭിന്നശേഷി ഒരു പോരായ്മയല്ലെന്നും, അത് സാധ്യതയായി കണ്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ കഴിയുമെന്നുമുള്ള പ്രചോദനം നല്‍കണമെന്ന സന്ദേശം നല്‍കിയ കലോത്സവത്തില്‍ ആടിയും പാടിയും കളിച്ചും ചിരിച്ചും കുട്ടികള്‍ തങ്ങളുടെ കഴിവ് തെളിയിച്ചു.

കല്‍പ്പത്തൂരിലെ ഇ.എം.എസ് സ്റ്റേഡിയത്തില്‍ വച്ച് നടന്ന പരിപാടി നൊച്ചാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.എന്‍. ശാരദ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുഞ്ഞിക്കണ്ണന്‍ അദ്ധ്യക്ഷത വഹിച്ചു.

സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ന്മാരായ ശോഭന വൈരാഖ്, ബിന്ദു അമ്പാളി, ഷിജി കൊട്ടാരക്കല്‍, സിഡിഎസ് ചെയര്‍ പേഴ്‌സണ്‍ പി.പി. ശോണിമ, കെ.സി. പത്മാവതി ടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

സ്വാഗത സംഘം കണ്‍വീനര്‍ കെ.കെ. ദിവാകരന്‍ സ്വാഗതവും, ഐ.സി.ഡി.എസ് സൂപ്പര്‍വൈസര്‍ ഷെഹിന്‍ നന്ദിയും പറഞ്ഞു.