പൊതുവിദ്യാലയങ്ങളില്‍ അവധിക്കാല ക്ലാസ് വേണ്ട; ബാലാവകാശ കമ്മീഷന്‍ നടപടിക്ക്


തിരുവനന്തപുരം: പൊത്യവിദ്യാലയങ്ങളില്‍ വേനലവധി ക്ലാസ് വേണ്ടെന്ന് സംസ്ഥാന ബാലവകാശ കമ്മീഷന്‍. ഇക്കാര്യത്തില്‍ പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും ഹൈക്കോടതിയുടെയും നിര്‍ദേശങ്ങള്‍ പാലിക്കാനയ സ്‌കൂളുകള്‍ക്കെതിരേ നിയമനപടിയെടുക്കാന്‍ കമ്മിഷന്‍ ഉത്തരവായി

എല്ലാ വിദ്യാലയങ്ങളിലും മധ്യവേനലവധിക്കാലത്ത് ക്ലാസുകള്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ വിലക്കുണ്ട്. പ്രൈമറി, ഹൈസ്‌കൂള്‍, ഹെയര്‍സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി വരെയുള്ള വിദ്യാര്‍ഥികള്‍ക്ക് ബാധകമാണിത്.

നിര്‍ദേശങ്ങള്‍ പാലിക്കുന്നുണ്ടോയെന്നു പരിശോധിക്കണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ക്ക് കമ്മിഷന്‍ ചെയര്‍മാന്‍ കെ.വി. മനോജ്കുമാര്‍, അംഗം ഡോ. എഫ്. വില്‍സണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് നിര്‍ദേശം നല്‍കി.

സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കുവകളില്‍ ഹൈക്കോടതി വിധിപ്രകാരമുള്ള അവധിക്കാല ക്ലാസുകളുടെ സമയം രാവിലെ 7.30 മുതല്‍ 10.30 വരെയായിരിക്കും. സിബിഎസ്ഇ റിജണല്‍ ഡയറക്ടറും ഐസിഎസ്ഇ വരെയായിരിക്കും സിബിഎസ്ഇ റീജണല്‍ ഡയറക്ടറും ഐസിഎസ്ഇ ചെയര്‍മാനും ഇക്കാര്യം ഉറപ്പാക്കണം. ട്യൂഷന്‍ സെന്ററുകള്‍ക്കും ഇതേ സമയത്ത് ക്ലാസ് നടത്താം.

നിയമലംഘനം ഇല്ലെന്ന് തദ്ദേശവകുപ്പ് ഡയറക്ടറും ഡിജിപിയും ഉറപ്പാക്കണം. തിരുവനന്തപുരം പള്ളിപ്പുറം ശ്രീരാഗത്തില്‍ വി.കെ. കവിതയുടെ ഹര്‍ജിയിലാണ് വിധി.