അവകാശ ലംഘനങ്ങളോട് സന്ധിയില്ല; എം.എസ്.എഫിന്റെ ക്യാമ്പസ് യാത്ര നാളെ


പേരാമ്പ്ര: അവകാശ ലംഘനങ്ങളോട് സന്ധിയില്ല സമരോത്സുകരാവുക എന്ന പ്രമേയത്തില്‍ എം.എസ്.എഫ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിക്കുന്ന ക്യാമ്പസ് യാത്ര നാളെ കലത്ത് 10 മണി മുതല്‍ വൈകിട്ട് ആറ് മണിവരെ നിയോജക മണ്ഡലത്തിലെ വിവിധ കോളേജുകളിലായി നടക്കുന്നതാണ്.

ജില്ലാ എം.എസ്.എഫ് വൈസ് പ്രസിഡന്റ് നിയാസ് കക്കാട് ക്യാപ്റ്റനായും, നിയോജക മണ്ഡലം എം.എസ്.എഫ് പ്രസിഡന്റ് ദില്‍ഷാദ് കുന്നിക്കല്‍ വൈസ് ക്യാപ്റ്റനായും, നിയോജക മണ്ഡലം എം.എസ്.എഫ് ജന.സെക്രട്ടറി എം.കെ ഫസലുറഹ്‌മാന്‍ മേപ്പയ്യൂര്‍ ഡയറക്ടറായും, ട്രഷറര്‍ അന്‍സില്‍ കീഴരിയൂര്‍ കോഡിനേറ്ററായും നേതൃത്വം നല്‍കുന്ന യാത്രയില്‍ ഭാരവാഹികളായ ആസിഫ് മുയിപ്പോത്ത്, സല്‍മാന്‍ വാല്യക്കോട്, ഷുഐബ് തറമ്മല്‍, പി.ടി ഉനൈസ്, ആഷിഖ് അലി, ആഷിഖ് പുല്ലിയോട്ട്, വി.എം അഫ്‌സല്‍ എന്നിവര്‍ സ്ഥിരാംഗങ്ങളാണ്.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റി റീജ്യണല്‍ സെന്റര്‍ പേരാമ്പ്രയില്‍ നിന്നും ആരംഭിക്കുന്ന റാലി സില്‍വര്‍ ആട്‌സ് ആന്റ് സയന്‍സ് കോളേജ്, സി.കെ.ജി.എം ഗവ. കോളേജ്, ദാറുന്നുജൂം കോളേജ് ഓഫ് ആട്‌സ് ആന്റ് സയന്‍സ്, ഐഡിയല്‍ കോളേജുകളിലായി എ.വി.എ.എച്ച് ആര്‍ട് ആന്റ് സയന്‍സ് കോളേജില്‍ സമാപിയ്ക്കുന്നതാണ്. സംസ്ഥാന, ജില്ലാ നേതാക്കള്‍ വിവിധ സ്വീകരണ കേന്ദ്രങ്ങളില്‍ സംബന്ധിക്കും.