എട്ടാം ക്ലാസുകളിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ല; ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകൾ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടും


തിരുവനന്തപുരം: അധ്യാപകർ ഉത്തരക്കടലാസുകൾ കൃത്യമായി നോക്കണമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഉത്തരക്കടലാസുകൾ മറിച്ചു നോക്കാത്ത അധ്യാപകർ ഉണ്ടെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. സ്കൂളുകളിൽ അക്കാദമിക മികവും ​ഗുണനിലവാരവും ഇനിയും ഉയർ‌ത്താനുള്ള സമ​ഗ്ര ​ഗുണമേന്മാ പദ്ധതിയുടെ സംസ്ഥാനതല ശിൽപ്പശാലയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒന്ന് മുതൽ ഒൻപത് വരെ ഉള്ള ക്ലാസുകളിലെ ഉത്തരക്കടലാസുകൾ വിലയിരുത്തി വീട്ടിലേയ്ക്ക് കൊടുത്തു വിടണം. എട്ടാം ക്ലാസുകളിൽ ആരേയും അരിച്ചു പെറുക്കി തോൽപ്പിക്കില്ലെന്നും മിനിമം മാർക്ക് ഏർപ്പെടുത്തുന്നത് വിദ്യാർത്ഥികളെ തോൽപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതല്ല. മാർക്ക് കുറവുള്ള വിദ്യാർത്ഥികൾക്ക് പഠന പിന്തുണ നൽകുമെന്നും മന്ത്രി വ്യക്തമാക്കി.

Description: No one is going to be picked on in the 8th grade