ഇനി മാസങ്ങളോളം കാത്തിരിക്കേണ്ട; ലൈസന്‍സും ആര്‍.സി ബുക്കുമെല്ലാം ടെസ്റ്റ് പാസായി മണിക്കൂറുകള്‍ക്കുള്ളില്‍ ഫോണില്‍, ഇനിയെല്ലാം ഹൈടെക്ക്
ആദ്യ ഘട്ടത്തിൽ ഡ്രൈവിംഗ് ലൈസൻസിന്റെയും രണ്ടാം ഘട്ടത്തിൽ ആർ.സി ബുക്കിന്റെയും പ്രിന്റിങ്ങാണ് നിർത്തലാക്കുന്നത്. ഇനി മുതല്‍ ടെസ്റ്റ് പാസായാൽ മണിക്കൂറുകള്‍ക്കുള്ളില്‍ ലൈസൻസ് മൊബൈലില്‍ ഡൗണ്‍ലോഡ് ചെയ്യാന്‍ സാധിക്കും. നിലവില്‍ സംസ്ഥാനത്ത് ഡ്രൈവിംഗ് ടെസ്റ്റ് പാസായാല്‍ ലൈസന്‍സ് തപാല്‍ വഴി ലഭിക്കാന്‍ രണ്ട് മാസത്തിലധികം കാത്താരിക്കണം. മാത്രമല്ല ആര്‍സി ബുക്ക് ലഭിക്കണമെങ്കില്‍ മൂന്ന് മാസത്തോളവും കാത്തിരിക്കണം. തീരുമാനം നടപ്പിലാക്കിയാല്‍ പ്രിന്റഡ് ലൈസന്‍സ് പൂര്‍ണമായി ഒഴിവാക്കുന്ന രാജ്യത്തെ നാലാമത്തെ സംസ്ഥാനമായി കേരളം മാറും.
എം.പരിവാഹൻ സൈറ്റിലെ സാരഥിയിൽ നിന്നുമാണ് ലൈസന്‍സ് ഡൗണ്‍ലോഡ് ചെയ്യേണ്ടത്. ശേഷം പരിവാഹനിൽ നിന്നും വാഹനത്തിന്റെ രേഖകളും ഡൗണ്‍ലോഡ് ചെയത് ഡിജി ലോക്കറിൽ സൂക്ഷിച്ചാൽ മതിയാകും. വാഹന പരിശോധന സമയത്ത് മൊബൈലിൽ കാണിച്ചാൽ ഉദ്യോഗസ്ഥന് ക്യൂ ആർ ക്വാഡ് സ്കാൻ ചെയ്താല്‍. വേണമെങ്കിൽ വാഹന ഉടമയ്ക്ക് ലൈസൻസ് പ്രിൻറ് രേഖയായും സൂക്ഷിക്കാവുന്നതാണ്. നിലവിൽ സംസ്ഥാനത്ത് ഡ്രൈവിങ് ലൈസൻസും ആർ.സിയും മൂന്നു മാസമായി പ്രിന്റ് ചെയ്യുന്നില്ല. വിദേശത്തേക്കു പോകുന്നവര്‍ക്കും, അത്യാവശ്യക്കാർക്കും മാത്രമാണ് നിലവിൽ രേഖകൾ പ്രിന്റ് ചെയ്തു നൽകുന്നത്.
കരാറുകാര്‍ക്ക് പണം കൊടുക്കുന്നത് മുടങ്ങിയതോടെയാണ് അച്ചടി നിലച്ചത്. ഒരു മാസത്തെ ഡൈവിംഗ് സൈൻസിന് ഒന്നര ലക്ഷവും, മൂന്നു മാസത്തെ ആർ.സി ബുക്കിന് മൂന്നര ലക്ഷം കുടിശികയാണ്. ഇതെ തുടര്‍ന്ന് പരാതികള്‍ ഉയര്‍ന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം.
കഴിഞ്ഞ വര്‍ഷം തിരുവനന്തപുരം കുടപ്പനക്കുന്ന്, കോഴിക്കോട്, വയനാട് ജില്ലകളില്‍ പരീക്ഷണാടിസ്ഥാനത്തിൽ ഡ്രൈവിംഗ് ലൈസൻസുകൾ സ്മാർട്ട് കാർഡ് രൂപത്തിലേക്ക് മാറ്റിയിരുന്നു. പിന്നാലെ സംസ്ഥാനത്ത് മുഴുവന്‍ സ്മാര്‍ട് കാര്‍ഡ് സംവിധാനം കൊണ്ടുവരാന്‍ തീരുമാനിക്കുകയും ചെയ്തിരുന്നു.
[mid5]