‘എ.ഡി.ജി.പിയുടെ മേൽ ഒരു പരുന്തും പറക്കില്ല, മാമി കേസിൽ നിലവിലെ അന്വേഷണസംഘം ഒന്നും ചെയ്യില്ല’; കോഴിക്കോട് പി വി അൻവറിന്റെ പരിപാടിക്ക് വൻ ജനാവലി
കോഴിക്കോട്: എ.ഡി.ജി.പി. എം.ആർ. അജിത് കുമാറിനുമേൽ ഒരു പരുന്തും പറക്കില്ലെന്ന് പി.വി. അൻവർ എം.എൽ.എ. മാമി കേസിൽ നിലവിലെ അന്വേഷണസംഘം ഒരു ചുക്കും ചെയ്യില്ല. മാമി കേസ് അന്വേഷണത്തെ രണ്ടര ദിവസം കൊണ്ട് നിർത്തിച്ചു.മാമി തിരോധാന ആക്ഷൻ കമ്മിറ്റി മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച പൊതു പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുഖ്യമന്ത്രി ക്രിമിനലായ ഒരാളെ കെട്ടിപ്പിടിച്ചിരിക്കുകയാണെന്നും പി.വി. അൻവർ പറഞ്ഞു. കൈപിടിച്ച് വലിച്ചാലും കാൽപിടിച്ചു വലിച്ചാലും ആ കെട്ട് വിടാൻ തയ്യാറല്ല. എന്താ കാരണമെന്ന് എനിക്കറിയില്ല. ജനങ്ങൾ പരിശോധിക്കട്ടെയെന്നും പി.വി. അൻവർ പറഞ്ഞു. മുതലക്കുളം മൈതാനിയിൽ നടന്ന പൊതു സമ്മേളനത്തിൽ നിരവധി ജനങ്ങളാണ് എത്തിച്ചേർന്നത്.