ജെെവ രീതിയിൽ മുളപ്പിച്ച തെങ്ങും കവുങ്ങും ഫലവൃക്ഷതെെകളും; മേപ്പയ്യൂരിൽ ഞാറ്റുവേല ചന്തയ്ക്ക് തുടക്കമായി


മേപ്പയ്യൂർ: മേപ്പയ്യൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവനും മേപ്പയൂർ കാർഷിക കർമ്മ സേനയും സംയുക്തമായി സംഘടിപ്പിക്കുന്ന ഞാറ്റുവേല ചന്തയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് കെ.ടി രാജൻ നിർവഹിച്ചു. വൈസ് പ്രസിഡൻ്റ് എൻ.പി ശോഭ അധ്യക്ഷത വഹിച്ചു. ജൂലൈ 1 മുതൽ 5 വരെ മേപ്പയൂർ ഗ്രാമപഞ്ചായത്ത് ഓഫീസിന് മുൻവശമാണ് ഞാറ്റുവേല ചന്തയുടെ പ്രവർത്തനം.

തെങ്ങ്, കമുങ്ങ്, സപ്പോട്ട, റെഡ് ലേഡി, റംബൂട്ടാൻ ഉൾപ്പെടെയുള്ള ഫലവൃക്ഷതെെകൾ ചന്തയിൽ ലഭ്യമാണ്. കാർഷിക കർമ്മസേനയുടെ നേതൃത്വത്തിൽ ജെെവ രീതിയിൽ ഉത്പാദിപ്പിച്ച തെെകളാണ് ചന്തയിലുള്ളത്.

കൃഷി ഓഫീസർ അപർണ അർ.എ പദ്ധതി വിശദീകരണം നടത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ സുനിൽ വടക്കയിൽ, ഭാസ്കരൻ കൊഴുക്കല്ലൂർ, പഞ്ചായത്തം​ഗങ്ങളായ റാബിയ എടത്തിക്കണ്ടി, ശ്രീനിലയം വിജയൻ മാസ്റ്റർ, മിനി അശോകൻ, പ്രസീത കെ.എം, അസിസ്റ്റൻ്റ് കൃഷി ഓഫീസർ എൻ.കെ ഹരികുമാർ, കൃഷി അസിസ്റ്റൻ്റ് എസ്.സുഷേണൻ, കാർഷിക കർമസേന സൂപ്പർവൈസർ സരിത, എൻ.കെ ചന്ദ്രൻ, കുഞോത്ത് ഗംഗാധരൻ, ബാബു കൊളക്കണ്ടി, കെ.കെ മൊയ്തീൻ മാസ്റ്റർ, സി.എം ബാബു, തുടങ്ങിയവർ സംസാരിച്ചു. കാർഷിക കർമ്മസേന പ്രസിഡൻ്റ് കെ.കെ കുഞ്ഞിരാമൻ സ്വാഗതവും സെക്രട്ടറി കുഞ്ഞിരാമൻ കിടാവ് നന്ദിയും പറഞ്ഞു.

മേപ്പയൂർ കാർഷിക വികസന കമ്മിറ്റി മെമ്പർമാരും പാടശേഖര ഭാരവാഹികളും കർമ്മസേന ടെക്നീഷ്യൻമാരും മേപ്പയൂർ പഞ്ചായത്തിലെ കർഷകരും പങ്കെടുത്തു.