വീട്ടിലൊരു പച്ചക്കറി തോട്ടമൊരുക്കിയാലോ… വേളം പഞ്ചായത്തിലെ കേളോത്ത് മുക്കില്‍ ഞാറ്റുവേല ചന്ത നാളെ മുതല്‍


പേരാമ്പ്ര: വേളം പഞ്ചായത്ത് കൃഷിഭവന്റെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഞാറ്റുവേല ചന്ത നാളെ ആരംഭിക്കും. കേളോത്ത് മുക്കില്‍ വച്ച് നടക്കുന്ന ഞാറ്റുവേല ചന്ത പഞ്ചായത്ത് പ്രസിഡന്റ് നയിമ കുളമുള്ളതില്‍ രാവിലെ 9:30 ന് ഉദ്ഘാടനം ചെയ്യും.

ചകിരിച്ചോറ്, കമ്പോസ്റ്റ്, ഗ്രോബാഗ്, കുറ്റ്യാടി തെങ്ങിന്‍ തൈകള്‍, കവുങ്ങ് തൈകള്‍, പച്ചക്കറി തൈകള്‍, പച്ചക്കറി വിത്ത് പാക്കറ്റുകള്‍, റംബൂട്ടാന്‍, ഗ്രാഫ്റ്റ്/ബഡ് മാവിന്‍തൈകള്‍, പ്ലാവിന്‍ തൈകള്‍, സപ്പോട്ട, ഗ്രോബാഗില്‍ വളര്‍ത്തിയ കുറ്റി കുരുമുളക്, ഇഞ്ചി, പച്ചമുളക് അടക്കമുള്ള എല്ലാ നടീല്‍ വസ്തുക്കളും മിതമായ നിരക്കില്‍ ഞാറ്റുവേല ചന്തയില്‍ ലഭിക്കും.