കോടഞ്ചേരിയിൽ വെള്ളച്ചാട്ടത്തിൽ വീണ്ടും അപകടം; എൻ.ഐ.ടി വിദ്യാർത്ഥി മുങ്ങി മരിച്ചു
കോടഞ്ചേരി: കോടഞ്ചേരിയിൽ വെള്ളച്ചാട്ടത്തിൽ വീണ്ടും അപകടം. എൻ.ഐ.ടി വിദ്യാർത്ഥി മുങ്ങി മരിച്ചു.ആന്ധ്ര സ്വദേശി രേവന്താണ് മരിച്ചത്. കോടഞ്ചേരി ഗ്രാമപഞ്ചായത്തിലെ പതങ്കയം വെള്ളച്ചാട്ടത്തിൽ ഇന്നലെ വൈകുന്നേരമാണ് അപകടം ഉണ്ടായത്.
വിദ്യാർത്ഥികൾ അടങ്ങിയ ആറംഗ സംഘം ജീപ്പിൽ പതങ്കയം വെള്ളച്ചാട്ടത്തിൽ കുളിക്കാൻ എത്തുകയായിരുന്നു. വെള്ളച്ചാട്ടത്തിൽ മുങ്ങിത്താഴ്ന്ന രേവന്തിനെ കൂടെ ഉണ്ടായിരുന്നവർ രക്ഷപ്പെടുത്തി കരയ്ക്ക് എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
