കക്കയത്തിന്റെ യുവ സാഹിത്യകാരന് സംസ്ഥാന തല പുരസ്‌കാരം; ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ പുരസ്‌കാരമേറ്റുവാങ്ങി നിസാം കക്കയം


കൂരാച്ചുണ്ട്: ഭാഷാശ്രീ സാംസ്‌കാരിക മാസികയുടെ സംസ്ഥാന തല സാഹിത്യ പുരസ്‌കാരം കൂരാച്ചുണ്ടിലെ യുവ എഴുത്തുകാരന്‍ നിസാം കക്കയം പ്രശസ്ത സിനിമ, തിരക്കഥാകൃത്ത് ശത്രുഘ്‌നനിന്‍ നിന്നും ഏറ്റുവാങ്ങി. ലേഖനം, ജീവകാരുണ്യ പ്രവര്‍ത്തനം, സാമൂഹിക സേവനം എന്നീ മേഖലകളിലെ പ്രവര്‍ത്തനത്തിന്റെ അടിസ്ഥാനത്തിലാണ് നിസാം കക്കയത്തിന് സംസ്ഥാന അവാര്‍ഡ് ലഭിച്ചത്.

കോഴിക്കോട് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഹാളില്‍ നടന്ന ചടങ്ങില്‍ വെച്ചാണ് അവാര്‍ഡ് ഏറ്റുവാങ്ങിയത്. കോഴിക്കോട് ജില്ലയുടെ വിവിധ മേഖലകളില്‍ 150 ദിവസം യാത്ര ചെയ്യ്ത് യാത്രാ വിവരണങ്ങള്‍ ഏകോപിപ്പിച്ച് ‘മ്മളെ കോഴിക്കോട്’ എന്ന പേരില്‍ പുസ്തകം എഴുതുകയും വില്‍പ്പനയില്‍ നിന്ന് ലഭിച്ച ഒരുലക്ഷത്തിന് മുകളില്‍ വരുന്ന മുഴുവന്‍ തുകയും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് ചെലവഴിച്ചതുമായ പ്രവര്‍ത്തനങ്ങളുമാണ്നിസാമിനെ പുരസ്‌കാര മികവിലേക്ക് നയിക്കാനിടയാക്കിയത്.

കല്ലാനോട് സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ നിസാം, കക്കയം കോട്ടോല കുഞ്ഞാലി -ആയിഷ ദമ്പതിമാരുടെ മകനാണ്. ഭാര്യ: ഷിബില. മകന്‍: അഷ്മിന്‍ നിസാം. സഹോദരങ്ങള്‍: ഷംസുദ്ദീന്‍, ഹഫ്‌സില സിറാജ്.