കടമേരിയില്‍ കഞ്ചാവുമായി പത്തൊമ്പതുകാരൻ പിടിയില്‍


ആയഞ്ചേരി: കടമേരി റേഷന്‍ കടയ്ക്ക് സമീപത്തെ കോട്ടേഴ്‌സില്‍ നിന്നും കഞ്ചാവുമായി പത്തൊമ്പതുകാരൻ പിടിയില്‍. ബീഹാര്‍ സ്വദേശി സാദിക്ക് ആലം ആണ് നാദാപുരം പോലീസിന്റെ പിടിയിലായത്.

ഇയാളില്‍ നിന്നും 400ഗ്രാമിലേറെ കഞ്ചാവ് പോലീസ് പിടിച്ചെടുത്തു. വില്‍പ്പനയ്ക്കായി കഞ്ചാവ് മുറിയില്‍ സൂക്ഷിക്കുകയായിരുന്നു.

യുവാവ് കഞ്ചാവ് വില്‍ക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പ്രദേശവാസികള്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പ്രതിയ കസ്റ്റഡിയിലെടുത്തത്‌.