‘ആക്രമണത്തില്‍ എന്റെ മകന്റെ ഇടതു ചെവിയുടെ കര്‍മ്മപടം തകര്‍ന്നു’, നാദാപുരം എംഇടി കോളേജിലെ റാഗിങ് പരാതി; ഒന്‍പത് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്ത് കോളേജ് അധികൃതര്‍


വടകര: നാദാപുരം എംഇടി കോളേജില്‍ ഒന്നാംവര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളെ റാഗ് ചെയ്ത പരാതിയില്‍ ഒന്‍പത് വിദ്യാര്‍ത്ഥികളെ സസ്‌പെന്‍ഡ് ചെയ്തു. മാരകായുധങ്ങള്‍ ഉപയോഗിച്ച് മര്‍ദിക്കല്‍, പരിക്കേല്‍പ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് കേസെടുത്തത്.

ഒക്ടോബര്‍ 26 ന് പതിനഞ്ച് പേര്‍ അടങ്ങിയ സീനിയര്‍ വിദ്യാര്‍ത്ഥികളാണ് മര്‍ദ്ദിച്ചതെന്ന് റാഗിങ്ങിന് വിധേയരായവര്‍ പറയുന്നു. കോളേജ് ക്യാമ്പസില്‍ വിദ്യാര്‍ത്ഥികളുടെ ഷര്‍ട്ട് കീറിയെറിഞ്ഞ് മര്‍ദ്ദിക്കുകയായിരുന്നു. ക്യാമ്പസിനകത്ത് വച്ച് നിഹാല്‍ ഷര്‍ട്ടിന്റെ ബട്ടണ്‍ ഇട്ടതിന് ചൊല്ലിയായിരുന്നു സംഘര്‍ഷം തുടങ്ങിയത്. തുടര്‍ന്ന് കോളേജിലെ സെക്യൂരിറ്റി ജീവനക്കാരന്റെ മുന്നില്‍വച്ച് തല്ലുകയായിരുന്നു.

ഒന്നാംവര്‍ഷ ബികോം വിദ്യാര്‍ത്ഥികളായ നിഹാല്‍, മുഹമ്മദ് റാദിന്‍, ബിസിഎ വിദ്യാര്‍ഥി മുഹമ്മദ് സലാവുദ്ദീന്‍ എന്നിവരാണ് പരാതി നല്‍കിയത്.

നിഹാലിന്റെ ഇടതു ചെവിയുടെ കര്‍മ്മപടം തകര്‍ന്നതായും ഇതിന്റെ ചികിത്സ നടക്കുന്നതായും ബാപ്പ അഴിച്ചോത്ത് വില്ലയില്‍ ഹമീദ് കൊയിലാണ്ടി ഡോട് ന്യൂസിനോട് പറഞ്ഞു. ഹമീദ് കോളേജില്‍ എത്തിയാണ് നിഹാലിനെ വടകര ജില്ലാ ആശുപത്രിയില്‍ എത്തിച്ചത് മര്‍ദ്ദനത്തിന് ഒന്‍പത് വിദ്യാര്‍ത്ഥികള്‍ക്കെതിരെ പോലീസ് കേസെടുത്തു.

സീനിയര്‍ വിദ്യാര്‍ത്ഥികളായ കെ.മുഹമ്മദ്, കെ.മുഹമ്മദ് ഷാഫി, എം.മുഹമ്മദ് ഷിബില്‍, മുഹമ്മദ് നാഫില്‍, എം.കെ മുഹമ്മദ് മുനീഫ്, മുഹമ്മദ് ഫര്‍ഹാന്‍, ഷെമില്‍ എന്നിവരെയാണ് കോളേജ് അധികൃതര്‍ സസ്‌പെന്‍ഡ് ചെയ്തത്.

[imd4]

summary: nine students suspended for ragging in Nadapuram MET college