എന്‍.ഐ.എം കലാസന്ധ്യ മാര്‍ച്ച് 18ന്; ലോഗോ പ്രകാശനം ചെയ്ത് പേരാമ്പ്ര എംഎല്‍എ


വെള്ളിയൂര്‍: പേരാമ്പ്ര എന്‍.ഐ.എം.എല്‍.പി സ്‌കൂള്‍ 94-ാം വാര്‍ഷികം എന്‍.ഐ.എം കലാസന്ധ്യ-2023 ന്റെ ലോഗോ പ്രകാശനം ചെയ്തു.

പേരാമ്പ്ര എംഎല്‍എ ടി.പി. രാമകൃഷ്ണന്‍ ലോഗോ പ്രകാശനം ചെയ്തു. പ്രധാനാധ്യാപിക ഇ. ആയിഷ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.

ലോഗോ രൂപകല്‍പ്പന ചെയ്ത കെ.കെ. മുഹമ്മദ് ഷാഫി, എസ്ആര്‍ജി കണ്‍വീനര്‍ എന്‍.പി.എ. കബീര്‍, ഇ.ടി. മുബീന, മുഹമ്മദ് റാഫി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മാര്‍ച്ച് 18 നാണ് എന്‍.ഐ.എം കലാസന്ധ്യ സംഘടിപ്പിക്കുന്നത്.