ഈ ഞാറ്റുവേലയിൽ വീട്ടിൽ തൈകൾ വെച്ചു പിടിപ്പിക്കണ്ടെ?; ഏറാമലയിൽ ഞാറ്റുവേല ചന്ത തുടങ്ങി


ഏറാമല: ഏറാമലയിൽ ഞാറ്റുവേല ചന്ത ആരംഭിച്ചു. സംസ്ഥാന കാർഷിക വികസന ക്ഷേമ വക്കുപ്പ്, ഏറാമല പഞ്ചായത്ത്, കൃഷി ഓഫിസ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് ചന്ത ആരംഭിച്ചത്.

തെങ്ങിൻ തൈകൾ, വിവിധ തരം കവുങ്ങിൻ തൈകൾ, ഫലവൃക്ഷ തൈകൾ, ഔഷധ സസ്യങ്ങൾ തുടങ്ങി നിരവധി നടീൽ ഇനങ്ങൾ ഞാറ്റുവേല ചന്തയിൽ ഉണ്ട്. ഏറാമല ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ഷുഹൈബ് കുന്നത്ത് ചന്ത ഉദ്ഘാടനം ചെയ്തു. വികസന സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൻ എം.പി.പ്രസീത അധ്യക്ഷത വഹിച്ചു.

ഏറാമല സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രൻ, പഞ്ചായത്ത് ആരോഗ്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ജസീല.വി.കെ, ക്ഷേമകാര്യ സ്റ്റാൻ്റിംഗ് കമ്മറ്റി ചെയർമാൻ പറമ്പത്ത് പ്രഭാകരൻ, കൃഷി ഓഫീസർ സൗമ്യ, അസിസ്റ്റൻ്റ് കൃഷി ഓഫീസർ ലെസിന തുടങ്ങിയവർ സംസാരിച്ചു.