ബാങ്കിടപാടുകൾ നടത്താനുണ്ടോ; അടുത്ത മാസം 11 ദിവസം ബാങ്ക് അവധിയായിരിക്കും; വിശദ വിവരങ്ങളറിയാം


കോഴിക്കോട്: ബാങ്കിടപാടുകൾ നടത്താനുള്ളവർ ശ്രദ്ധിക്കുക, അടുത്ത മാസം 11 ദിവസം ബാങ്ക് അവധിയായിരിക്കും. വിശേഷ ദിവസങ്ങളും രണ്ടാം ശനിയും ഞായറും കൂട്ടിയാണ് കേരളത്തിൽ പതിനൊന്ന് ദിവസം അവധിയുണ്ടാവുക.

ശ്രീ നാരായണ ഗുരു ജയന്തരി, കർമ പൂജ, ഒന്നാം ഓണം, തിരുവോണം, ഇന്ദ്രജത്ര, ശ്രീ നരവന ഗുരു ജയന്തി, ശ്രീ നാരായണ ഗുരു സമാധി, നവരാത്രി എന്നിവയാണ് രാജ്യത്ത് വരുന്ന വിശേഷ ദിവസങ്ങൾ.

ഇതിൽ ഒന്നാം ഓണമായ സെപ്റ്റംബർ 7, തിരവോണദിനമായ സെപ്റ്റംബർ 8, ശ്രീനാരായണ ഗുരു ജയന്തിയായ സെപ്റ്റംബർ 10, ശ്രീനാരായണ ഗുരു സമാധി ദിനമായ സെപ്റ്റംബർ 21 എന്നീ വിശേഷ ദിവസങ്ങൾക്കാണ് കേരളത്തിൽ അവധിയുണ്ടാവുക.


ശനിയും ഞായറും കൂടി കണക്കിലെടുത്താൽ സെപ്റ്റംബർ 4, സെപ്റ്റംബർ 7, സെപ്റ്റംബർ 8, സെപ്റ്റംബർ 9, സെപ്റ്റംബർ 10, സെപ്റ്റംബർ 11, സെപ്റ്റംബർ 18, സെപ്റ്റംബർ 21, സെപ്റ്റംബർ 25 എന്നീ ദിവസങ്ങളാണ് കേരളത്തിൽ ബാങ്ക് അവധി ഉള്ളത്. സംസ്ഥാനാടിസ്ഥാനത്തിലുള്ള ആഘോഷങ്ങള്‍, മതപരമായ അവധി ദിനങ്ങള്‍, ഉത്സവ ആഘോഷങ്ങള്‍ എന്നിവയ്ക്ക് പ്രാദേശിക അടിസ്ഥാനത്തിലാണ് ബാങ്കുകൾക്ക് അവധി നൽകുന്നത്.

summary: next 11 days bank holiday, for attention of bank customers