മയ്യഴി പുഴ കയ്യേറ്റം സംബന്ധിച്ച വാർത്ത, മാധ്യമപ്രവർത്തകർക്ക് നേരെ വധഭീഷണി; പ്രതിഷേധവുമായി ജർണലിസ്റ്റ് യൂനിയൻ


നാദാപുരം: മയ്യഴി പുഴ കയ്യേറ്റം സംബന്ധിച്ച് വാർത്ത നൽകിയതിനെതിരെ വാട്സപ്പിൽ ഭീഷണി. നാദാപുരത്തെ കേരള കൗമുദി റിപ്പോർ‌ട്ടർ വി പി രാധാകൃഷ്ണൻ, ജന്മഭൂമി റിപ്പോർട്ടർ സജീവൻ വളയം എന്നിവരെ മയ്യഴി പുഴ സംരക്ഷണ സമിതി വാട്സ് ആപ് ഗ്രൂപ്പിൽ ആണ് ഭീഷണിപ്പെടുത്തിയത്.

ഗ്രൂപ്പ് അഡ്മിനും യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറിയുമായ ഈന്തുള്ളതിൽ ഹാരിസാണ് അധികകാലം വാഴില്ല എന്ന ഭീഷണി മുഴക്കിയത്. ഇതു സംബന്ധിച്ച് നാദാപുരം ഡി.വൈ.എസ്.പിക്ക് പരാതി നൽകിയിട്ടുണ്ട്. വാർത്ത നൽകിയതിൻ്റെ പേരിൽ മാധ്യമപ്രവർത്തകർക്കെതിരെ വധഭീഷണി മുഴക്കുന്നത് അംഗീകരിക്കാനാവില്ലന്നും കേസെടുത്ത് അന്വേഷണം നടത്തണമെന്നും നാദാപുരം ജർണലിസ്റ്റ് യൂനിയൻ പ്രസിഡണ്ട് സി. രാഗേഷ്,സെക്രട്ടറി വത്സരാജ് മണലാട്ട് എന്നിവർ ആവശ്യപ്പെട്ടു.