ഉപയോഗശൂന്യമായ പേപ്പര്‍ വെറുതെ പാഴാക്കി കളയല്ലേ! അതും ഇവാന്‍ ഫണ്ടിലേക്ക് മുതല്‍ക്കൂട്ടാം; പേരാമ്പ്രയില്‍ ന്യൂസ് പേപ്പര്‍ ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ്സ്
പേരാമ്പ്ര: പാലേരിയിലെ എസ്.എം.എ രോഗം ബാധിച്ച ഒന്നര വയസ്സുകാരന്‍ മുഹമ്മദ് ഇവാന്റെ ചികിത്സാ ഫണ്ട് സ്വരൂപിക്കുന്നതിനായി ന്യൂസ് പേപ്പര്‍ ചലഞ്ചുമായി യൂത്ത് കോണ്‍ഗ്രസ് പേരാമ്പ്ര നിയോജക മണ്ഡലം കമ്മിറ്റി.
ഇതിന്റെ ഭാഗമായി കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഴയ പത്രങ്ങള്‍ ശേഖരിക്കാന്‍ തുടങ്ങി. ചങ്ങരോത്ത് മണ്ഡലം തല പത്ര ശേഖരണ ഉദ്ഘാടനം പാലേരി കൂനിയോട് നടന്ന ചടങ്ങില്‍ കെ.എസ്.യു ജില്ലാ വൈസ് പ്രസിഡന്റ് വി.ടി സൂരജ് നിര്‍വഹിച്ചു.
കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ഇ.ടി സരീഷ്, യൂത്ത് കോണ്‍ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് എസ് സുനന്ദ്, മുന്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശൈലജ ചെറുവോട്ട്, സുമിത്ത് കടിയങ്ങാട്, ആയടത്തില്‍ വിജയന്‍ മാസ്റ്റര്‍, ടി.കെ സലാം, പാണക്കാട് ഇബ്രാഹിം എന്നിവര്‍ സംബന്ധിച്ചു.
summery: news paper challenge was conducted by youth congress perambra constituency committee to raise found for treatment of ivan