പനക്കാട് പയ്യോര്‍ മല ഭഗവതീ ക്ഷേത്ര ഭാരവാഹിത്വം ഇനി പുതിയ ട്രസ്റ്റീ ബോര്‍ഡിന്; സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ് പുതിയ മെമ്പര്‍മാര്‍


പേരാമ്പ്ര: പനക്കാട് പയ്യോര്‍ മല ഭഗവതീ ക്ഷേത്രത്തില്‍ പുതിയ ട്രസ്റ്റീ ബോര്‍ഡ് മെമ്പര്‍മാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മധു ഇ.വി, ബാബു പി. നമ്പ്യാര്‍, ബാബു മാമ്പള്ളി, രഘുനാഥ് കെ.പി എന്നിവരാണ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ടി.ടി വിനോദന്‍ മുമ്പാകെ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്.

മലബാര്‍ ദേവസ്വം ബോര്‍ഡ് കോഴിക്കോട് ഏരിയാ കണ്‍വീനറായി ചുമതലയേറ്റ പടിയേരി ഗോപാലകൃഷ്ണന്‍ ട്രസ്റ്റീ ബോര്‍ഡിന്റെ ഉപഹാരം ഏറ്റ് വാങ്ങി ചടങ്ങ് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് മെമ്പര്‍ ബിന്ദു അധ്യക്ഷയായി.

പാരമ്പര്യ ട്രസ്റ്റീ കരുണാകരന്‍ മാസ്റ്റര്‍, ശശികുമാര്‍ പേരാമ്പ്ര, മോഹന കൃഷ്ണന്‍, എ.കെ ബാലന്‍, പി.എം രാമദാസന്‍ തുടങ്ങിയവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ട്രസ്റ്റീ ചെയര്‍മാന്‍ മധു ഇ.വി നന്ദി പ്രകാശിപ്പിച്ചു.

summary: new trustee board members sworn in at panakkad payiormala bhagavati temple