പുതിയ ട്രാൻസ്ഫോർമർ സ്ഥാപിക്കുന്നു; വേളം മാമ്പ്ര മലയിലെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകുന്നു


കുറ്റ്യാടി: കുറ്റ്യാടി നിയോജക മണ്ഡലത്തിലെ വിവിധ സ്ഥലങ്ങളിലുള്ള വൈദ്യുതി ക്ഷാമം സംബന്ധിച്ച പ്രശ്നങ്ങൾക്ക് പരിഹാരമാകുന്നു. വേളം ഗ്രാമ പഞ്ചായത്തിലെ വൈദ്യുതി പ്രതിസന്ധി രൂക്ഷമായ മാമ്പ്ര മലയിലെ വോൾടേജ് ക്ഷാമം പരിഹരിക്കുന്നതിന് 500എം 11കെ.വി ലൈൻ വലിച്ച്, ഒരു 100കെ.വി.എ ട്രാൻസ്‌ഫോർമർ സ്ഥാപിക്കുന്ന പ്രവൃത്തിയുടെ ടെൻഡർ പൂർത്തീകരിക്കുകയും, ട്രാൻസ്ഫോമർ സ്ഥാപിക്കുന്ന പ്രവർത്തി ആരംഭിച്ചിരിക്കുകയാണ്.

ട്രാസ്ഫോർമർ സ്ഥാപിക്കുന്നതോടെ പ്രദേശത്തെ വൈദ്യുതി ക്ഷാമത്തിന് പരിഹാരമാകും. കുറ്റ്യാടി മണ്ഡലത്തിലെ വൈദ്യുത ക്ഷാമം സംബന്ധിച്ച് വൈദ്യുതി വകുപ്പ് മന്ത്രി കെ കൃഷ്ണൻകുട്ടിയുടെ ശ്രദ്ധയിൽപ്പെടുത്തിയതായി എം.എൽ.എ കുഞ്ഞമ്മദ് കുട്ടി മാസ്റ്റർ പറഞ്ഞു. ഇതിൻറെ ഭാഗമായാണ് വോൾട്ടേജ് ക്ഷാമം പരിഹരിക്കുന്നതിനുള്ള നടപടികൾ നടന്നു വരുന്നത്.

Summary: New transformer installed; solves electricity shortage in Velam Mambra Hills