പേരാമ്പ്രയില്‍ ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌കാരങ്ങള്‍; വാഹനങ്ങള്‍ കടന്നുപോകേണ്ട വഴികള്‍ അറിയാം
പേരാമ്പ്ര: പേരാമ്പ്രയില്‍ ഇന്ന് മുതല്‍ പുതിയ ട്രാഫിക് പരിഷ്‌ക്കാരങ്ങള്‍ നടപ്പിലാക്കി തുടങ്ങും. .പുതിയ പരിഷ്‌കാരം അനുസരിച്ചു പോലീസ് സ്റ്റേഷന്‍ റോഡും പ്രസിഡന്‍സി കോളേജ് റോഡും വണ്‍വേ ആക്കിയിട്ടുണ്ട്.
എംഎല്‍എ ടി.പി രാമകൃഷ്ണന്റെ നേതൃത്വത്തില്‍ ട്രാഫിക് റെഗുലേറ്ററി കമ്മറ്റി യോഗത്തിലാണ് പുതിയ പരിഷ്‌ക്കാരം തീരുമാനിച്ചത്.
വാഹനങ്ങള്‍ കടന്നു പോകേണ്ട വഴികള്‍
പോലീസ് സ്റ്റേഷന്‍ റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ജിയുപി സ്‌കൂളിനടുത്തുനിന്നും വലതു വശത്തേക് തിരിഞ്ഞു ചേനോളി റോഡ് വഴി മാത്രമേ ടൗണിലേക്ക് പ്രവേശിക്കാവൂ.
പ്രസിഡന്‍സി കോളജ് റോഡില്‍ നിന്നും വാഹനങ്ങള്‍ നേരിട്ട് ടൗണിലേക്ക് ഇറങ്ങാതെ പൈതോത്ത് റോഡ് വഴി മാത്രമേ ടൗണിലേക്ക് പ്രവേശിക്കാവൂ.
ടൗണിലെ പാര്‍ക്കിംഗ് സംബന്ധിച്ചുള്ള കാര്യങ്ങള്‍ ഘട്ടം ഘട്ടമായി നടപ്പിലാക്കുമെന്നും പുതിയ പരിഷ്‌കാരവുമായി പൊതു ജനങ്ങള്‍ സഹകരിക്കണമെന്നും പേരാമ്പ്ര ഗ്രാമപഞ്ചായത്ത് പ്രസിഡന്റും പേരാമ്പ്ര പോലീസ് ഇന്‍സ്പെക്ടറും അറിയിച്ചു.
Description: New traffic changes in Perambra from today