‘അസൗകര്യങ്ങൾക്ക് വിട’, ആധുനിക സജ്ജീകരണങ്ങളോടെ നിർമ്മിച്ച പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി കെട്ടിടം സപ്തംബറിൽ നാടിന് സമർപ്പിക്കും


പേരാമ്പ്ര: സ്ഥലപരിമികൊണ്ടും അസൗകര്യങ്ങളാലും വിർപ്പുമുട്ടിയ ട്രഷറി ഓഫീസിന് വിട, പേരാമ്പ്രയിലെ പുതിയ സബ് ട്രഷറി കെട്ടിടം സെപ്റ്റംബർ പതിമൂന്നിന് നാടിന് സമർപ്പിക്കും. ധനകാര്യ വകുപ്പ് മന്ത്രി കെ.എൻ.ബാലഗോപാലാണ് ട്രഷറി കെട്ടിടം നാടിന് സമർപ്പിക്കുക. സൗകര്യപ്രദമായ ഒരു ട്രഷറി ഓഫീസ് വേണമെന്ന പേരാമ്പ്രയിലെ ട്രഷറി ഇടപാടുകാരുടെ ദീർഘകാല ആവശ്യം ഇതോടെ യാഥാർഥ്യമാകും.

പഴയ ട്രഷറി കെട്ടിടം പൊളിച്ച് മാറ്റി അതേ സ്ഥലത്താണ് പുതിയ കെട്ടിടം നിർമ്മിച്ചത്. ട്രഷറി ഇൻഫ്രാസ്ട്രക്ച്ചർ പ്രൊജക്റ്റ്ൽ ഉൾപ്പെടുത്തി രണ്ട് കോടി 51 ലക്ഷം രൂപ വിനിയോഗിച്ച് ഇരുനില കെട്ടിടമാണ് പണിതത്. ആധുനിക സജ്ജീകരണങ്ങളോടു കൂടിയാണ് സബ്ട്രഷറി ഓഫീസിന്റെ നിർമ്മണം പൂർത്തീകരിച്ചത്.

നിരവധി ആളുകളെത്തുന്ന ട്രഷറി ഓഫീസ് സൗകര്യക്കുറവുകളെ തുടർന്ന് വീർപ്പുമുട്ടയിരുന്നു. സൗകര്യപ്രദമായ പുതിയൊരിടത്തേക്ക് ട്രഷറിയുടെ പ്രവർത്തനമം മാറ്റണമെന്നായിരുന്നു പൊതു ജനങ്ങളുടെയും ജീവനക്കാരുടെയും ആവശ്യം. തുടർന്ന് എം.എൽ.എ ഫണ്ടുപയോ​ഗിച്ച് നവീകരിക്കുന്നതിവാവശ്യമായ നപടികളും സ്വീകരിച്ചിരുന്നു. ട്രഷറി ഇൻഫ്രാസ്ട്രക്ച്ചർ പ്രൊജക്റ്റ്ൽ ഉൾപ്പെടുത്തിയതോടെ കൂടുതൽ സൗകര്യങ്ങളെത്തിയതോടെ ജനങ്ങളുടെ രകാല സ്വപ്നം പൂവണിയുകയാണ്. ടി.പി രാമകൃഷ്ണൻ എം.എൽ.എയുടെ നേതൃത്വത്തിൽ സ്ഥലത്തെത്തി ഉദ്യോ​ഗസ്ഥരുമായി ട്രഷറിയുടെ നിർമ്മാണ പുരോ​ഗതികൾ വിലിരുത്തി.

Summary: new sub-treasury building at Perambra, built with modern facilities to be inagurated in September