നാദാപുരം മോയിൻകുട്ടി വൈദ്യർ അക്കാദമിക്ക് പുതിയ സൗണ്ട് സിസ്റ്റം ; ഉപകരണം നൽകിയത് യൂ എ ഇ വ്യവസായി
നാദാപുരം: മഹാകവി മോയിൻകുട്ടി വൈദ്യർ അക്കാദമി നാദാപുരം ഉപകേന്ദ്രത്തിന് സൗണ്ട് സിസ്റ്റം കൈമാറി.യുഎ ഇയിലെ വ്യവസായി യു.വി യൂനുസ് ഹസനാണ് സൗണ്ട് സിസ്റ്റം സംഭാവന ചെയ്തത്. പഞ്ചായത്ത് പ്രസിഡൻ്റ് വി വി മുഹമ്മദലി ഏറ്റുവാങ്ങി.
അക്കാദമി ചെയർമാൻ വി സി ഇക്ബാൽ അധ്യക്ഷനായി..സി എച്ച് മോഹനൻ, സി എച്ച് ബാലകൃഷ്ണൻ, കെ ജി അസീസ്, കെ വി നാസർ, അനു പാട്യംസ് എന്നിവർ സംസാരിച്ചു.
