എയര്‍ കണ്ടീഷന്‍, മ്യൂസിക്ക് സിസ്റ്റം ഉള്‍പ്പെടെ ആധുനിക സൗകര്യങ്ങള്‍; ചെറുക്കാട് കൃഷ്ണവിലാസം എ.എല്‍.പി സ്‌കൂളന്റെ പുതിയ കെട്ടിടം വിദ്യാഭ്യാസ മന്ത്രി നാടിന് സമര്‍പ്പിച്ചു
കായണ്ണ: ചെറുക്കാട് കൃഷ്ണവിലാസം എ.എല്‍.പി സ്‌കൂള്‍ എഴുപത്തഞ്ചാം വാര്‍ഷികവും പുതുതായി നിര്‍മ്മിച്ച സ്‌കൂള്‍ കെട്ടിടത്തിന്റെ ഉദ്ഘാടനവും നടന്നു. സ്‌കൂള്‍ കെട്ടിടം വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി നാടിന് സമര്‍പ്പിച്ചു. എം.എല്‍.എ സച്ചിന്‍ ദേവ് അധ്യക്ഷത വഹിച്ചു.
അത്യാആധുനിക സൗകര്യങ്ങളോടെ എയര്‍ കണ്ടീഷന്‍, മ്യൂസിക്ക് സിസ്റ്റം ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങളോടെയാണ് പുതിയ കെട്ടിടം ഒരുക്കിയിരിക്കുന്നത്. ഇത്തരം സൗകര്യങ്ങള്‍ ഉള്ള ജില്ലയിലെ ആദ്യ വിദ്യാലയമാണിത്. സ്‌കൂളില്‍ നിന്നും വിരമിക്കുന്നവര്‍ക്കുള്ള യാത്രയയപ്പ് സമ്മേളനവും സ്‌കൂളിന്റെ 75ാം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായി വിവധ പരിപാടികളും നടന്നു.
ചടങ്ങില്‍ സ്‌കൂള്‍ പ്രധാനാദ്ധ്യാപിക സജിത റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.ടി ഷീബ ടീച്ചര്‍, വികസന സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ ശരണ്‍ എ.സി, ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാന്‍ കെ.കെ നാരായണന്‍, മെമ്പര്‍മാരായ ഷിജു പി.കെ, ബിജി സുനില്‍കുമാര്‍, പ്രകാശ് എന്നിവരും എ.സി സതി, സി.പി ബാലകൃഷ്ണന്‍, ഇ.എം ബാലകൃഷ്ണന്‍, മാനേജര്‍ ശിവകുമാര്‍ ടി.എന്‍ എന്നിവരും ആശംസകളര്‍പ്പിച്ച് സംസാരിച്ചു.
കായണ്ണ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.കെ ശശി സ്വാഗതവും പി.ടി.എ പ്രസിഡന്റ് സിനി ചോലക്കല്‍ നന്ദിയും പറഞ്ഞു.