പേരാമ്പ്ര മണ്ഡലം വനിതാ ലീഗ് കമ്മിറ്റിയ്ക്ക് പുതിയ ഭാരവാഹികള്‍; വനിത ലീഗ് കൗണ്‍സില്‍ മീറ്റ് സംഘടിപ്പിച്ചു


പേരാമ്പ്ര: പേരാമ്പ്ര നിയോജക മണ്ഡലം വനിത ലീഗ് കൗണ്‍സില്‍ മീറ്റ് മണ്ഡലം മുസ്ലിം ലീഗ് പ്രസിഡന്റ് ആര്‍.കെ മുനീര്‍ ഉദ്ഘാടനം ചെയ്തു. കെ. മറിയം ടീച്ചര്‍ അധ്യക്ഷയായി.

റിട്ടേണിംങ് ഓഫിസര്‍ ഇ.പി. ഖദീജ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. എം.കെ.സി. കുട്യാലി, മുനീര്‍ കുളങ്ങര, വി.പി. റിയാസ് സലാം, സൗഫി താഴെക്കണ്ടി, സറീന ഒളോറ സംസാരിച്ചു.

ഭാരവാഹികളായി ഷര്‍മിന കോമത്ത് (പ്രസിഡന്റ്), വഹീദ പാറേമ്മല്‍ (ജന. സെക്രട്ടറി), കെ. ആയിഷ ടീച്ചര്‍, എം.എം. ആയിഷ, എ.വി. സക്കീന, കെ.ടി. സീനത്ത് (വൈ. പ്രസിഡന്റ്), ഫാത്തിമത്ത് സുഹറ, സാബിറ നടുക്കണ്ടി, സിനത്ത് വടക്കയില്‍, പി. കുഞ്ഞയിശ (ജോ: സെക്രട്ടറി), സല്‍മ നന്‍മനക്കണ്ടി (ട്രഷര്‍) എന്നിവരെ തെരെഞ്ഞെടുത്തു.