മാലിന്യമുക്തം നവകേരളം; ഡ്രൈ ഡേ ആചരിച്ച് ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡ്


വടകര: മാലിന്യമുക്തം നവകേരളം കാമ്പയിൻ്റെ ഭാഗമായി ആയഞ്ചേരി ഗ്രാമ പഞ്ചായത്ത് 12-ാം വാർഡിൽ ഞായറാഴ്ച ഡ്രൈ ഡെ ആചരിച്ചു. വീടുകളിലും, പൊതു ഇടങ്ങളിലും ശൂചീകരണം നടത്തി. ശുചീകരണ പ്രവൃത്തി കടമേരി പാലം തലക്കലിൽ പഞ്ചായത്ത് സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ടി.വി. കുഞ്ഞിരാമൻ ഉദ്ഘാടനം ചെയ്തു.

മാർച്ച് 27 ന് പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്തായി പ്രഖ്യാപിക്കുന്നതിൻ്റെ മുന്നോടിയായാണ് ഡ്രൈ ഡേ ആചരിച്ചത്. ആരോഗ്യ പ്രവർത്തകർ, കുടുബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, പൊതു പ്രവർത്തകർ തുടങ്ങിയവർ ശുചികരണത്തിൽ പങ്കാളികളായി. വികസന സമിതി കൺവീനർ കെ. മോഹനൻ മാസ്റ്റർ,ആശാ വർക്കർ ചന്ദ്രി ഇരിങ്ങൻ്റെവിട, തൊഴിലുറപ്പ് മേറ്റ്മാരായ സിന്ധു കേയൻ്റെ വിട, മല്ലിക ജി.കെ, ഷിജിന ഇ.കെ,നിഷ എം വി എന്നിവർ നേതൃത്വം നൽകി.