ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം; അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലന മൊഡ്യൂള്‍ തയ്യാറാക്കാനുള്ള ബ്ലോക്ക് തല പ്രവര്‍ത്തന പദ്ധതി അവതരിപ്പിച്ചു
പേരാമ്പ്ര: ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാമിന്റ ഭാഗമായി പഠിതാക്കള്‍ക്ക് പരിശീലനം നല്‍കുന്ന അധ്യാപകര്‍ക്കുള്ള ഏകദിന പരിശീലന മൊഡ്യൂള്‍ തയ്യാറാക്കാനുള്ള ബ്ലോക്ക് തല പ്രവര്‍ത്തന പദ്ധതി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍.പി ബാബു ഉദ്ഘാടനം ചെയ്തു. നിരക്ഷരരായ 972 പഠിതാക്കള്‍ക്ക് ഗ്രാമപഞ്ചായത്ത് വാര്‍ഡുകളില്‍ ക്ലാസുകള്‍ എടുക്കാനുള്ള സന്നദ്ധ അധ്യാപകര്‍ക്കുള്ള പരിശീലനത്തിനായുള്ള ബ്ലോക്ക് തല പ്രവര്‍ത്തന പദ്ധതിയാണ് അവതരിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡണ്ട് സി.കെ.പാത്തുമ്മ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു.
ബ്ലോക്ക് പഞ്ചായത്ത് സാക്ഷരത മിഷന്റെ നേതൃത്വത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാകുന്ന പരിപൂര്‍ണ്ണ സാക്ഷരത പദ്ധതിയാണ് ന്യൂ ഇന്ത്യ ലിറ്ററസി പ്രോഗ്രാം. ഇനിയും നിരക്ഷരരായവരെ കണ്ടെത്തി അവര്‍ക്ക് വിദ്യാഭാസം നല്‍കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.
ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ കെ.കെ വിനോദന്‍, പി.ടി.അഷറഫ്, വഹീദ പാറേമ്മല്‍, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി പി.കാദര്‍, ടി.എം.ബാലകൃഷ്ണന്‍, ബിആര്‍സി അധ്യാപകന്‍ കെ.സത്യന്‍, സാം ഫിലിപ്പ് , കെ.വി വിനോദന്‍, എന്‍.പത്മജന്‍, ബാലന്‍, ജോസഫ്, അച്ചുതന്‍, കുടുംബശ്രിയുടെയും സിഡിഎസ്‌ന്റെയും ചെയര്‍പേഴ്‌സണ്‍മാര്‍, പ്രേരക്മാര്‍, എസ്.സി/എസ്.ടി പ്രമോട്ടര്‍മാര്‍ എന്നിവര്‍ പരിപാടിയില്‍ പങ്കെടുത്തു.
നോഡന്‍ പ്രേരക് സി.ഗോവിന്ദന്‍ ചടങ്ങില്‍ നന്ദി പറഞ്ഞു.