അഴിയൂരിൽ നടന്ന എസ് എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു; സംഘടനയ്ക്ക് പുതിയ സാരഥികൾ



വടകര: അഴിയൂരിൽ നടന്ന എസ് എഫ് ഐ കോഴിക്കോട് ജില്ലാ സമ്മേളനം സമാപിച്ചു. എസ് എഫ് ഐ കോഴിക്കോട് ജില്ലാ നേതൃത്വത്തിന് പുതിയ സാരഥികൾ. സെക്രട്ടറിയായി പി താജുദ്ധീനെ തെരഞ്ഞെടുത്തു. ടി പി അമൽരാജിനെയാണ് പ്രസിഡണ്ടായി തെരഞ്ഞെ‌ടുത്തത്.

എസ് എഫ് ഐ ജില്ലാ സമ്മേളനത്തിലാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തത്. അഴിയൂർ ഷംസ് ഓഡിറ്റോറിയത്തിൽ നടന്ന ജില്ലാ സമ്മേളനം കെ വി സുമേഷ് എം എൽ എ ഉദ്ഘാടനം ചെയ്തു.

സ്വരാഗ്, സരോദ് ചങ്ങാടത്, ഫർഹാൻ എന്നിവരാണ് ജോയിന്റ് സെക്രട്ടറിമാർ . വൈസ് പ്രസിഡന്റുമാരായി നിഹാൽ എൻ ടി, അശ്വന്ത് ചന്ദ്ര, നന്ദന എന്നിവരെയാണ് തെരഞ്ഞെടുത്തത്. അമൽജിത്ത്, അഭിനവ്, രോഹിത്ത്, സിയാന, ഹിബ, വൈഷ്ണവ്, അഭിജിത്, ഫാരിസ് എന്നിവരെ ജില്ലാ സെക്രട്ടറിയേറ്റ് അംഗങ്ങളായും തിരഞ്ഞെടുത്തു.